KeralaLatest NewsNews

തലശേരിയിലെ ഇരട്ടക്കൊലപാതകം: കിരാത പ്രവർത്തനങ്ങളെ അതിശക്തമായി നേരിടണമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവം നാടിനാകെ ഞെട്ടലും നടക്കവുമുണ്ടാക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ രണ്ട് മനുഷ്യജീവനുകൾ നഷ്ടമായി. ഒരു കുടുംബത്തിന്റെ ആശ്രയമാണ് ഈ അക്രമികൾ നിമിഷംനേരംകൊണ്ട് ഇല്ലാതാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സസ്പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചേക്കും, വോട്ടെടുപ്പ് സംഘടിപ്പിച്ച് ഇലോൺ മസ്ക്

ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അതിശക്തമായ ഇടപെടലിനൊപ്പം സിപിഎമ്മും വർഗ-ബഹുജന സംഘടനകളും നാടാകെയും നിലകൊള്ളുകയാണ്. ഈ വിപത്തിനെതിരെ സമൂഹം അതിശക്തമായ പ്രതിരോധം തീർക്കുകയാണ്. ഇതിൽ വിറളിപൂണ്ട ലഹരി മാഫിയ സംഘമാണ് ഈ അരുംകൊല നടത്തിയത്. ഇത്തരം കിരാത പ്രവർത്തനങ്ങളെ അതിശക്തമായി നേരിടണം. പോലീസിന്റെയും എക്‌സൈസിന്റെയും അതീവ ജാഗ്രതയോടെയുള്ള ഇടപെടൽ ഇക്കാര്യത്തിൽ ഉറപ്പാക്കണം. ഈ ഭീകര ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുവാൻ നമുക്ക് സാധിക്കും. ആ പോരാട്ടത്തിൽ സമൂഹമാകെ അണിനിരക്കണം. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവരെ ഇല്ലാതാക്കി നിശബ്ദരാക്കാനാവില്ലെന്ന് നമുക്ക് ഉറപ്പാക്കാനാവണം. അതിന് സംഘടിതമായ പ്രതിരോധം കൂടുതൽ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: പഞ്ചസാര കയറ്റുമതിയുടെ പരിധി ഉയർത്തിയേക്കും, പുതിയ നീക്കവുമായി ഷുഗർ മിൽക്സ് അസോസിയേഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button