Latest NewsKeralaNattuvarthaNews

നിയമസഭയിലേക്ക് മൽസരിക്കാനില്ല: പ്രഖ്യാപനവുമായി കെ മുരളീധരൻ

തിരുവനന്തപുരം: നിയമസഭയിലേക്ക് മൽസരിക്കാനില്ലെന്നും വീണ്ടും ലോക്സഭയിലേക്ക് തന്നെ മൽസരിക്കുമെന്നും പ്രഖ്യാപനവുമായി കെ മുരളീധരൻ. സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തി വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാവുമെന്ന സൂചനകൾക്കിടെയാണ് നേതൃത്വത്തെ അമ്പരിപ്പിച്ചുകൊണ്ട് മുരളീധരന്റെ സ്വയം പ്രഖ്യാപനം.

മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി വടകരയിൽ നിന്ന് മുരളീധരൻ ലോക്സഭയിലേക്ക് മൽസരിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനാവാത്തിലുള്ള പരിഭവം മുരളീധരൻ പലപ്പോഴും പ്രകടമാക്കിയിരുന്നു.

ഈ ചെടി ഒരിക്കലും രാത്രി പുറത്ത് വെക്കരുത്: ഇതിൽ നിന്ന് ലഭിക്കുന്നത് അമൂല്യമായത്

തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിച്ച് കേരളത്തിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഇതിന് പിന്നാലെയാണ് നിയമസഭയിലേക്ക് ഇല്ലെന്ന മുരളീധരന്റെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button