ThrissurKeralaNattuvarthaLatest NewsNews

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ റെയ്ഡ് : മിനറൽ ആസിഡ് കലർത്തിയ 6000 ലിറ്റർ സിന്തറ്റിക് വിനാഗിരി പിടിച്ചെടുത്തു

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ എയ്യാൽ കൈരളി ഏജൻസിസ് അടപ്പിച്ചു

കുന്നംകുളം: മിനറൽ ആസിഡ് കലർത്തിയ ആറായിരം ലിറ്റർ വിനാഗിരി പിടിച്ചെടുത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ എയ്യാൽ കൈരളി ഏജൻസിസ് അടപ്പിച്ചു. സിന്തറ്റിക് വിനാഗിർ ഉൽപാദിപ്പിക്കുന്ന സ്ഥാപനത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടിയെടുത്തത്.

Read Also : ദിവ്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയെന്ന് പ്രതികൾ സമ്മതിച്ചു: ഭാര്യയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു

മിനറൽ ആസിഡ് കലർന്ന വിനാഗിരിയാണെന്ന് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപനം പൂട്ടിച്ചത്. തൃശൂർ ഭക്ഷ്യ സുരക്ഷ അസി കമീഷണർ കെ.കെ. അനിലൻ, ഓഫീസർമാരായ പി.വി. ആസാദ്, രാജീവ്‌ സൈമൺ, ഇ.എ. രവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സ്ഥാപനത്തിനെതിരെ പാലക്കാട്‌, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button