Latest NewsNewsIndia

രാജ്യമൊട്ടാകെ മഹിളാ മാർച്ച് നടത്താൻ പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യമാകെ മഹിളാ മാർച്ച് നടത്താൻ കോൺഗ്രസ്. രാഹുലിന്റെ യാത്ര വലിയ വിജയമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസിന്റെ പുതിയ നീക്കം.

Read Also: ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ചയില്ല: നിഷയുടെ ആരോപണം ശുദ്ധ അസംബന്ധം, രാഷ്ട്രീയ ഗൂഢലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സമാപിക്കുന്നതിന് പിന്നാലെയാകും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ മാർച്ച് ആരംഭിക്കുന്നത്. അറുപത് ദിവസമാകും പ്രിയങ്കയുടെ മഹിളാ മാർച്ച് നീണ്ടുനിൽക്കുക. ജനുവരി 26 ന് തുടങ്ങി മാർച്ച് 26 ന് സമാപിക്കുന്ന നിലയിലായിരിക്കും യാത്രയുടെ കാര്യങ്ങൾ സജ്ജമാക്കുക.

എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാന നഗരികളിലൂടെ പ്രിയങ്കാ ഗാന്ധിയുടെ യാത്ര സഞ്ചരിക്കും. അതേസമയം, ഭാരത് ജോഡോ യാത്രയുടെ സന്ദേശം താഴേക്കെത്തിക്കാനും ഡൽഹിയിൽ ചേർന്ന എ ഐസിസി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഇതിനായി ബ്ലോക്ക് തലം മുതൽ ഹാഥ്‌സേ ഹാഥ് ജോഡോ അഭിയാൻ എന്ന പേരിൽ പദയാത്രകൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

Read Also: തിരഞ്ഞെടുപ്പില്‍ മുസ്ലീം സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നത് ഇസ്ലാമിനെതിര്, മതത്തെ ദുര്‍ബലപ്പെടുത്തും: അഹമ്മദാബാദ് ഇമാം

shortlink

Related Articles

Post Your Comments

Related Articles


Back to top button