KeralaLatest NewsNews

മൂന്നാറിൽ പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ചു; അഞ്ചംഗ സംഘം പിടിയില്‍ 

ഇടുക്കി: മൂന്നാറിൽ പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച കേസില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. ഇടുക്കി എ.ആര്‍ ക്യാമ്പിലെ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി കാർത്തിക മഹോത്സവത്തിനിടെയാണ് ആക്രമണം നടന്നത്. മൂന്നാറിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വിഷ്ണു അമിത വേഗത്തിൽ വന്ന ഒരു ഓട്ടോറിക്ഷ വിഷ്ണു തടഞ്ഞു നിർത്തി. ഇതിലുണ്ടായിരുന്ന യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് ആണ്‌ പൊലീസ് പറയുന്നത്.

ഓട്ടോ തടഞ്ഞ് നിർത്തിയതിൽ പ്രകോപിതരായ സംഘം വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു.  ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മർദ്ദിച്ചതിനും അടക്കം വിവിധ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തു. ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button