Latest NewsSaudi ArabiaNewsInternationalGulf

ഉംറ തീർത്ഥാടനം: സൗദി അറേബ്യ ഇതുവരെ അനുവദിച്ചത് നാലു ദശലക്ഷം വിസകൾ

ജിദ്ദ: ലോക രാജ്യങ്ങളിൽ നിന്നും ഉംറയ്ക്കായി ഇതുവരെ നാലു ദശലക്ഷം വിസകൾ അനുവദിച്ചതായി സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും നുസ്‌ക് പ്ലാറ്റ്‌ഫോമിലൂടെയും ഇലക്ട്രോണിക് സംവിധാനത്തിലൂടെയും തീർത്ഥാടകരുടെ വരവ് സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി ഹജ്, ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Read Also: സ്‌കൂള്‍ പാഠ്യപരിഷ്‌കരണ പദ്ധതിയില്‍ നിന്നും പിന്മാറി സര്‍ക്കാര്‍: മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്ന് വി ശിവന്‍കുട്ടി

രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുന്ന എല്ലാത്തരം വിസകളും നേടുന്നവർക്ക് നുസ്‌ക് ആപ്ലിക്കേഷൻ വഴി അവരുടെ അനുമതി ലഭിച്ച ശേഷം ഉംറയുടെ ചടങ്ങുകൾ നടത്താനും മദീന സന്ദർശിക്കാനും ഇതിലൂടെ കഴിയുന്നതാണെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Read Also: അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായെന്ന് മന്ത്രി വാസവൻ, വിവാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button