Latest NewsNewsLife StyleHealth & Fitness

മുടിയുടെ അറ്റം പിളരുന്നതിന് പരിഹാരമായി ചെയ്യേണ്ടത്

മുടിയുടെ അറ്റം പിളരുക എന്ന പ്രശ്നം നേരിടുന്ന നിരവധി സ്ത്രീകളുണ്ട്. പലരിലും സ്കൂൾ കാലത്തു തന്നെ ഈ പ്രശ്നം ആരംഭിക്കും. ഇത് മുടിയുടെ സൗന്ദര്യം നഷ്ടപ്പെടാനും കൊഴിച്ചിലിനും കാരണമാകും. ഒന്നു ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്.

ഷാംപൂ ചെയ്ത ശേഷം അകന്ന പല്ലുള്ള ചീപ്പുകൊണ്ട് മുടിയുടെ തുടക്കം തൊട്ട് അറ്റം വരെ ചീവുക.

ഷാംപൂ ചെയ്യുന്ന സമയത്ത് മുടി മുഴുവനെടുത്ത് തലയ്ക്കു മുകളിൽ പുരട്ടി വയ്ക്കുന്നതു നല്ലതല്ല. ഇതു മുടി കെട്ടുപിണയാനും പൊട്ടിപോകാനും കാരണമാകും. താഴേക്കു കിടക്കുന്ന മുടിയിൽ ഷാംപൂ മെല്ലെ തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്.

Read Also : ആലപ്പുഴയിൽ നടന്നത് ജിന്നിനെ ഒഴിപ്പിക്കാനുള്ള മന്ത്രവാദം: ഐടി ജീവനക്കാരിക്ക് നേരിടേണ്ടിവന്നത് കൊടിയ മർദ്ദനം

അഗ്രം പിളരുന്ന മുടിയുള്ളവർ 7 ആഴ്ച കൂടുമ്പോൾ മുടിയുടെ തുമ്പു വെട്ടാൻ ശ്രദ്ധിക്കണം. തല തുവർത്തുമ്പോൾ ശക്തിയായി ഉലയ്ക്കാതെ ടവ്വൽ കൊണ്ട് മുടി പൊതിഞ്ഞു പിഴിഞ്ഞു വെള്ളം കളയുക. എന്നിട്ട് മുടി നിവർത്തിയിട്ട് നന്നായി ഉണക്കണം. ഉണങ്ങും മുൻപ് മുടി ചീകരുത്.

ഇലക്കറികൾ, സോയ, പീസ്, ഗോതമ്പ് എന്നിവ ധാരാളം കഴിക്കുക. ഇതിലടങ്ങിയിട്ടുള്ള ഫോളിക്ക് ആസിഡും ബയോട്ടിനും മുടിയുടെ ആരോഗ്യം വർധിപ്പിക്കും.

മുടി ചീവുമ്പോഴും ശ്രദ്ധിക്കണം. ആദ്യം മുടിയുടെ അറ്റത്തു ചീവിയിട്ടു നടുഭാഗത്തേക്കു വരണം. പിന്നീട് തലയോട്ടി മുതൽ താഴേക്ക് ചീവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button