PalakkadKeralaNattuvarthaLatest NewsNews

പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തി : യുവാവ് പിടിയിൽ

പാലക്കാട് ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്

പാലക്കാട്: പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയയാൾ പൊലീസ് പിടിയിൽ. പാലക്കാട് ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

Read Also : ഭാര്യയും മക്കളുമുള്ള 45കാരനായ രാകേഷിന് 51കാരിക്കൊപ്പം താമസിച്ച് പൂതി തീർന്നതോടെ സ്ഥിരം വഴക്കായി, ഒടുവിൽ കൊലപാതകം

സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാനാണ് ഇയാൾ വീട്ടിൽ കഞ്ചാവ് വളർത്തിയത്. ഏകദേശം രണ്ട് മീറ്ററോളം ഉയരത്തിൽ വളർന്നതായിരുന്നു കഞ്ചാവ് ചെടിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button