Latest NewsNewsFootballSports

മൊറോക്കൻ പ്രതിരോധം തകർത്ത് ഫ്രാൻസ് ലോകകപ്പ് ഫൈനലിൽ

ദോഹ: ഖത്തർ ലോകകപ്പ് രണ്ടാം സെമിയിൽ മൊറോക്കയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ.
എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ തകർത്ത് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോ​ഗ്യത നേടിയത്. ഫ്രഞ്ച് പടയ്ക്കായി തിയോ ഹെർണാണ്ടസും കോലോ മഔനിയും ​ഗോളുകൾ നേടി.

ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം. ലോകകപ്പിൽ ഒരു ഓൺ ​ഗോൾ അല്ലാതെ മറ്റൊരു ​ഗോൾ പോലും വഴങ്ങാതെ മെറോക്കൻ പ്ര തിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. ആദ്യ പകുതിയിലെ അഞ്ചാം മിനിറ്റിൽ ഫ്രാൻസ് ആദ്യ ഗോൾ നേടി.

റാഫേൽ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോൾ മൊറോക്കൻ പ്രതിരോധത്തെ കീറി മുറിച്ചാണ് ​ഗ്രീസ്മാനിലേക്ക് എത്തിയത്. ​ഗ്രീസ്മാൻ പന്ത് എംബാപ്പെയിലേക്ക് നൽകി. താരത്തിന്റെ ഷോട്ട് ​ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെർണാണ്ടസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു. ആദ്യ ഗോൾ വീണതോടെ പ്രതിരോധത്തിൽ മാത്രം ഒതുങ്ങാതെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു.

Read Also:- പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടി; പിതാവ് മരിച്ചു, കുട്ടികളെ രക്ഷപ്പെടുത്തി

ലക്ഷ്യം ​ഗോളാണെന്ന് ഉറപ്പിച്ചെത്തിയ മൊറോക്കോയായിരുന്നു രണ്ടാം പകുതിയിൽ കളത്തിൽ കണ്ടത്. ഫ്രഞ്ച് പ്രതിരോധത്തെ പല ഘട്ടത്തിലും അമ്പരിപ്പിക്കാൻ ആഫ്രിക്കൻ വീര്യത്തിന് സാധിച്ചു. എന്നാൽ, 79-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച് തന്നെ ​ഗോളാക്കി മാറ്റി ഫ്രാൻസിന്റെ ജയമുറപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button