Latest NewsNewsIndia

ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി ശരീരം 10 കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു: യുവാവ് അറസ്റ്റില്‍

സ്യൂട്ട്‌കേസും ബക്കറ്റുമായി അനൂജാണു വീട്ടില്‍നിന്നു പോകുന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു മനസ്സിലായി

ജയ്പൂര്‍: ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി ശരീരം 10 കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഈ മാസം 11ന് രാജസ്ഥാനിലെ ജയ്പൂരിലാണു സംഭവം. അനൂജ് ശര്‍മ (32) ആണ് അറസ്റ്റിലായത്. പിതാവിനും സഹോദരിക്കും ബന്ധുവായ സരോജിനും (64) ഒപ്പം ജയ്പുരിലെ വിദ്യാനഗറിലാണ് അനൂജ് ശര്‍മ താമസിക്കുന്നത്.

Read Also: 2022ൽ കണ്ടിരിക്കേണ്ട മികച്ച ഇന്ത്യൻ ചിത്രങ്ങൾ: ഫോർബ്സ് ലിസ്റ്റിൽ ഇടംനേടി മലയാള ചിത്രങ്ങൾ

ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതില്‍നിന്ന് അനൂജിനെ സരോജ് വിലക്കിയതിനെത്തുടര്‍ന്നുള്ള കോപത്തിലാണ് അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണ് അനൂജിന്റെ കുടുംബത്തിനൊപ്പം സരോജ് താമസം തുടങ്ങിയത്. അനൂജിന്റെ അമ്മ കഴിഞ്ഞവര്‍ഷം കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

കൃത്യം നടന്ന ദിവസം അനൂജും സരോജും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. പിതാവും സഹോദരിയും ഇന്‍ഡോറിലേക്കു പോയി. അനൂജിന് ഡല്‍ഹിക്ക് പോകണമായിരുന്നു. എന്നാല്‍ സരോജ് അതു സമ്മതിച്ചില്ല. ചായ ഉണ്ടാക്കുകയായിരുന്ന സരോജിനെ വാക്കേറ്റത്തിനൊടുവില്‍ അനൂജ് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീട് മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ച് 10 കഷണങ്ങളാക്കി മുറിച്ച് ജയ്പൂര്‍ – സികാര്‍ ദേശീയപാതയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ബക്കറ്റിലും സ്യൂട്ട്‌കേസിലുമാണ് ശരീരഭാഗങ്ങള്‍ കൊണ്ടുപോയത്. പിന്നാലെ സരോജിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ക്കൊപ്പം പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയ പൊലീസ് അനൂജിന്റെ പല മൊഴികളും തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നു കണ്ടെത്തി. ഇതോടെ ഇയാളെ നിരീക്ഷിച്ചുതുടങ്ങി.

സ്യൂട്ട്‌കേസും ബക്കറ്റുമായി അനൂജാണു വീട്ടില്‍നിന്നു പോകുന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു മനസ്സിലായി. അടുക്കളയില്‍നിന്നു രക്തക്കറ കണ്ടെത്തി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതി വിദ്യാഭ്യാസം ഉള്ളയാളും ബുദ്ധിമാനും ആണെന്നും മാനസിക ദൗര്‍ബല്യം കാണിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button