Latest NewsNewsIndia

കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ കോളേജുകളിൽ റെയ്ഡ്

ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ ചെയർമാനായ കോളേജുകളിൽ സിബിഐ റെയ്ഡ്. ബംഗളൂരു ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഗ്ലോബൽ അക്കാദമി ഓഫ് ടെക്നോളജിയുടെ ചെയർമാനാണ് ഡി കെ ശിവകുമാർ. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്.

Read Also: ‘ലയണൽ മെസ്സി അസമിലാണ് ജനിച്ചത്’: കോൺഗ്രസ് എം.പി അബ്ദുൾ ഖാലിഖിന്റെ വിചിത്ര വാദം

റെയ്ഡുമായി ബന്ധപ്പെട്ട് കോളേജ് അദ്ധ്യാപകരെയും അധികൃതരെയും സിബിഐ ചോദ്യം ചെയ്തു. ശിവകുമാറിന്റെ മകളും കോളേജിന്റെ സെക്രട്ടറിയുമായ ഡികെഎസ് ഐശ്വര്യ, ശിവകുമാറിന്റെ ഭാര്യ തുടങ്ങിയവരെയും സിബിഐ ചോദ്യം ചെയ്തു. നാഷണൽ ഹെറാൾഡ് കേസിൽ നവംബർ 14 ന് ഡൽഹിയിൽ വിവിധ ദേശീയ ഏജൻസികൾ ഡി കെ ശിവകുമാറിനെ ചോദ്യം ചെയ്തിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കഴിഞ്ഞ ദിവസം ഡി കെ ശിവകുമാറിനെ ചോദ്യം ചെയ്തു.

Read Also: ആദ്യം എന്നെയായിരുന്നു ഇപ്പോൾ മകളെയും, അയാളുടെ ഫോണിൽ മുഴുവൻ എന്റെ ചിത്രങ്ങളായിരുന്നു: പ്രവീണ

shortlink

Related Articles

Post Your Comments

Related Articles


Back to top button