Latest NewsSaudi ArabiaNewsInternationalGulf

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: എക്‌സിറ്റ് റീ എൻട്രി പുതുക്കാനുള്ള ഫീസ് ഇരട്ടിയാക്കി

റിയാദ്: പ്രവാസികളുടെ എക്‌സിറ്റ് റീ എൻട്രി പുതുക്കുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി സൗദി അറേബ്യ. പരമാവധി രണ്ടു മാസ കാലാവധിയുള്ള ഒറ്റത്തവണ യാത്രക്കുള്ള റീ-എൻട്രി വീസാ ഫീസ് ആയി 200 റിയാലും പ്രവാസി സൗദി അറേബ്യക്കകത്താണെങ്കിൽ റീ-എൻട്രിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 100 റിയാൽ അധിക ഫീസും നൽകണമെന്നാണ് പുതിയ നിർദ്ദേശം.

Read Also: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കാൻ ഉത്തരവിറക്കി; എരുമേലി സൗത്തിലും മണിമലയിലുമായി 2570 ഏക്കര്‍ ഏറ്റെടുക്കും

വിദേശി സൗദി അറേബ്യക്ക് പുറത്താണെങ്കിൽ ഇഖാമ കാലാവധി പരിധിയിൽ റീ-എൻട്രി ദീർഘിപ്പിക്കാൻ ഓരോ മാസത്തിനും ഇരട്ടി ഫീസ് (200 റിയാൽ) തോതിൽ നൽകണം. 500 റിയാലാണ് മൂന്നു മാസ കാലാവധിയുള്ള മൾട്ടിപ്പിൾ യാത്രാ റീ-എൻട്രിക്ക് ഫീസ്. വിദേശി സൗദി അറേബ്യക്കകത്താണെങ്കിൽ മൾട്ടിപ്പിൾ റീ-എൻട്രി കാലാവധിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 200 റിയാൽ തോതിൽ അധിക ഫീസ് നൽകണം.

മൾട്ടിപ്പിൾ റീ-എൻട്രി വിസ ദീർഘിപ്പിക്കുന്ന സമയത്ത് വിദേശി സൗദി അറേബ്യക്ക് പുറത്താണെങ്കിൽ ഇഖാമ കാലാവധി പരിധിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 400 റിയാൽ തോതിൽ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: തെറ്റായ ക്ലെയിമുകൾ ഒഴിവാക്കും, ഇൻഷുറൻസുകൾക്ക് കെവൈസി നിർബന്ധമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button