KeralaLatest NewsNews

‘യുവജന കമ്മീഷൻ കൊണ്ട് ശരിക്കും എന്താണ് യുവജനങ്ങൾക്കുള്ള നേട്ടം? എന്തിലെങ്കിലും പ്രൊഡക്ടീവ് ആയ ഇടപെടൽ ഉണ്ടായിട്ടുണ്ടോ?’

കൊച്ചി: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സന്റെ ശമ്പളം ഒരു ലക്ഷമായി ഉയർത്തിയ നടപടിയിൽ വിമർശനം ശക്തമാകുന്നു. ശമ്പളം സംബന്ധിച്ച ആരോപണം ഉയർന്നതോടെ, ചെയർപേഴ്‌സൺ ചിന്ത വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 2018 ലാണ് ചിന്തയ്ക്ക് ശമ്പളം ഒരു ലക്ഷമായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് വന്നത്. അന്ന് മുതൽ യുവജന കമ്മീഷൻ ചെയർപേഴ്‌ൻ സ്ഥാനത്തിരിക്കുന്ന ചിന്ത ഒരു ലക്ഷം രൂപയാണ് മാസം കൈപ്പറ്റി വരുന്നത്. ഇപ്പോഴിതാ, യുവജന കമ്മീഷൻ കൊണ്ട് ശരിക്കും എന്താണ് യുവജനങ്ങൾക്കുള്ള നേട്ടമെന്ന ചോദ്യമാണ് ഉയരുന്നത്. അഞ്‍ജു പാർവതി പ്രഭീഷ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

യുവതീ- യുവാക്കളിൽ വർദ്ധിച്ചു വരുന്ന ക്രിമിനൽ വാസന, ലഹരിയിടപാടുകൾ, പ്രണയ കൊലകൾ, മോഷണം, വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത ഇതിനെതിരെയൊക്കെ എന്തെങ്കിലും പ്രൊഡക്ടീവായിട്ടൊരു ഇടപെടൽ ഈ കമ്മീഷൻ്റെ ഭാഗത്തും നിന്നുണ്ടായിട്ടുണ്ടോ എന്ന് അഞ്‍ജു പാർവതി ചോദിക്കുന്നു. വർദ്ധിച്ചു വരുന്ന തൊഴിൽ ക്ഷാമം പരിഹരിക്കാൻ കമ്മീഷൻ എന്ത് ചെയ്തു? തലസ്ഥാനനഗരിയിലെ കോർപ്പറേഷനിൽ നടന്ന പാർട്ടി പിൻവാതിൽ നിയമനങ്ങൾക്കെതിരെ എന്തെങ്കിലും മൊഴിഞ്ഞോ? പാർട്ടി അനുഭാവികളെ കുത്തികയറ്റാനുള്ള വെറുമൊരു നമ്മളിടമായി നഗരസഭാ കാര്യാലയങ്ങളും സർക്കാർ നിയന്ത്രണത്തിലുള്ള മറ്റിടങ്ങളും മാറിയപ്പോൾ അതിനെതിരെ ചെറുവിരൽ അനക്കിയോ? തുടങ്ങിയ വിമർശനങ്ങളാണ് ചിന്തയ്‌ക്കെതിരെ ഇപ്പോൾ ഉയരുന്നത്.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:

ദാദാ ബായ് നവറോജിയുടെ പ്രശസ്തമായ ഡ്രെയിൻ തിയറി ( Drain theory) പ്രാവർത്തികമായി നടപ്പിലാക്കുന്ന ഒരേ ഒരു പ്രസ്ഥാനവും ഒരേ ഒരു സംസ്ഥാനവുമേയുള്ളൂ ഈ ഇന്ത്യ മഹാരാജ്യത്ത്. അത് സി.പി.എം ഭരിക്കുന്ന ഖേറൾ ആണ്. വിവിധ കമ്മിഷനുകൾ എന്ന വെള്ളാനകളുടെ പേരിൽ നമ്മുടെ കൺമുന്നിൽ organised loot and legalised plunder നടത്തുകയാണ് ഈ പ്രസ്ഥാനം. ഭീകരമായി ജനങ്ങളുടെ നികുതിപ്പണം ഇവറ്റകൾ കൊള്ളയടിച്ച് പാർട്ടി ഫണ്ടിലും അവിടെ നിന്നും നേതാക്കന്മാരുടെ കുടുംബത്തിലേയ്ക്കും മാറ്റുകയാണ്.

ജിമ്മിക്കി കമ്മലിൻ്റെയും ബ്രാണ്ടി കുപ്പിയുടെയും കാര്യത്തിൽ മാത്രം concern ഉള്ള ,അന്തവും കുന്തവുമില്ലാതെ ചിന്തിക്കുന്ന ഒന്നിനെ പിടിച്ച് അധ്യക്ഷ സ്ഥാനത്തിരുത്തി, ലക്ഷങ്ങൾ ശമ്പളം നല്കി പടച്ചുയർത്തിയിരിക്കുന്ന യുവജന കമ്മിഷൻ കൊണ്ട് ശരിക്കും എന്താണ് യുവജനങ്ങൾക്കുള്ള നേട്ടം? യുവതീ- യുവാക്കളിൽ വർദ്ധിച്ചു വരുന്ന ക്രിമിനൽ വാസന, ലഹരിയിടപാടുകൾ, പ്രണയ കൊലകൾ, മോഷണം, വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത ഇതിനെതിരെയൊക്കെ എന്തെങ്കിലും പ്രൊഡക്ടീവായിട്ടൊരു ഇടപെടൽ ഈ കമ്മിഷൻ്റെ ഭാഗത്തും നിന്നുണ്ടായിട്ടുണ്ടോ? വർദ്ധിച്ചു വരുന്ന തൊഴിൽ ക്ഷാമം പരിഹരിക്കാൻ കമ്മിഷൻ എന്ത് ചെയ്തു?തലസ്ഥാനനഗരിയിലെ കോർപ്പറേഷനിൽ നടന്ന പാർട്ടി പിൻവാതിൽ നിയമനങ്ങൾക്കെതിരെ എന്തെങ്കിലും മൊഴിഞ്ഞോ ഈ സ്ത്രീ? പാർട്ടി അനുഭാവികളെ കുത്തികയറ്റാനുള്ള വെറുമൊരു നമ്മളിടമായി നഗരസഭാ കാര്യാലയങ്ങളും സർക്കാർ നിയന്ത്രണത്തിലുള്ള മറ്റിടങ്ങളും മാറിയപ്പോൾ അതിനെതിരെ ചെറു വിരൽ ഈ സ്ത്രീ ശബ്ദിച്ചോ? ഒന്നും ചെയ്യാതെ ആ കസേര മേലെയിരിക്കാനും ജീവിതം ആസ്വദിക്കാനും നാട് മുഴുവൻ ചുറ്റിയടിക്കാനും ലിപ്സ്റ്റിക് ഇടാനും മാത്രമായി ഒരു ലക്ഷം രൂപ ശമ്പളം; അലവൻസുകൾ വേറെയും !

പൊതുപണം ഇഷ്ടക്കാർ വഴി സ്വന്തം പാർട്ടി ചെലവിനു കണ്ടെത്താനുള്ള കുറുക്കുവഴിയാണ് യുവജന കമ്മിഷനും ബാലാവകാശ കമ്മിഷനും വനിതാ കമ്മീഷനും ഒക്കെ. അതിൽ തന്നെ ഹൈടെക്കായി വൻ ചെലവിൽ തീറ്റിപ്പോറ്റാനല്ലാതെ നാട്ടുകാർക്ക് അഞ്ച് പൈസയ്ക്ക് ഉപകാരമുള്ള ഒന്നല്ല ഈ യുവജന കമ്മിഷൻ. മുണ്ടു മുറുക്കിയുടുക്കാൻ ആവർത്തിച്ചു പറയുന്ന ധനകാര്യ മന്ത്രിയും കേന്ദ്ര ധൂർത്ത് മാത്രം കാണുന്ന ജുബ്ബയിട്ട സഖാവ് ആഡം സ്മിത്തും ഒന്നും ഈ ലൂട്ടിങ്ങ് കൊക്കോ പുഴുവിനെ കുറിച്ച് ഒന്നും മിണ്ടില്ല.

ഇനി യുവജന കമ്മിഷൻ എന്ന systemic hookworm ൻ്റെ ശമ്പളവർദ്ധനയെ കുറിച്ചും കുടിശ്ശിക ഇനത്തിൽ നല്കുന്ന ലക്ഷങ്ങളെ കുറിച്ചും പറയാനാണെങ്കിൽ പാർട്ടി ലെവിയെ കുറിച്ച് ആദ്യം പറയണം. പാർട്ടി ലെവിയായി നികുതിപ്പണം നേരിട്ട് അടിച്ചു മാറ്റാൻ പറ്റില്ലല്ലോ. അപ്പോൾ ഇതേ ടൈപ്പ് മൊയന്തുകളെ കമ്മിഷൻ തലപ്പത്ത് തള്ളിക്കയറ്റും. എന്നിട്ട് ശമ്പളം ഒറ്റയടിക്ക് കൂട്ടും. എന്നിട്ട് മുൻകാല പ്രാബല്യത്തിലുള്ള കുടിശ്ശിക കുടചക്രം എന്നൊക്കെ പറഞ്ഞ് ലക്ഷങ്ങൾ എഴുതിയെടുക്കും. മുക്കാൽ പങ്കും പാർട്ടിക്ക് തന്നെ പോകും. പാർട്ടി ഏറാൻ മൂളികളായതിനാൽ ഈ തിരിമറിയെ പ്രതി ചിന്തമാർ മിണ്ടില്ല. അഥവാ മിണ്ടിയാൽ ഇന്നോവ തിരിയുമെന്ന് ചിന്തിക്കാനുള്ള ബോധം ഉണ്ടാവുമല്ലോ! എന്തായാലും കാട്ടിലെ തടി; തേവരുടെ ആന! വലിയെടാ വലി! ജനങ്ങളെ പിഴിയെടാ പിഴി! !

shortlink

Related Articles

Post Your Comments

Related Articles


Back to top button