ThrissurKeralaNattuvarthaLatest NewsNews

തൃശ്ശൂരിൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല് : ദൃശ്യങ്ങൾ പുറത്ത്

മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തില്‍ ഷാജിയ്ക്കും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്

തൃശൂര്‍: തൃശ്ശൂർ മൂരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ കൂട്ടത്തല്ല്. മുരിയാട് എംപവര്‍ ഇമാനുവേല്‍ ധ്യാനകേന്ദ്ര വിശ്വാസികള്‍ സഭാബന്ധ വിശ്വാസം ഉപേക്ഷിച്ച കുടുംബത്തെ ആക്രമിച്ചെന്നാണ് പരാതി. മൂരിയാട് കപ്പാരക്കടവ് പ്ലാത്തോട്ടത്തില്‍ ഷാജിയ്ക്കും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്.

സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം. ആക്രമണത്തിൽ ഷാജിക്കും മകനും മരുമകൾക്കും പരിക്കുണ്ട്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ധ്യാന കേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വിശ്വാസിയായ ഒരു സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഷാജിയും കൂട്ടരും പ്രചരിപ്പിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് വിശ്വാസികള്‍ പറയുന്നു.

Read Also : വിവാദ പരാമര്‍ശത്തിന് ശേഷം മന്ത്രി വി.എന്‍.വാസവനുമായി വേദി പങ്കിട്ട് നടന്‍ ഇന്ദ്രന്‍സ്

വടികളും കമ്പുകളും ഉപയോഗിച്ച് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് കുടുംബത്തെ ആക്രമിച്ചതെന്ന് ദൃശ്യങ്ങളിൽ കാണാം. വിശ്വാസം ഉപേക്ഷിച്ച ഷാജിയേയും കുടുംബത്തിന്റെയും വാഹനം തടഞ്ഞായിരുന്നു ആക്രമണം. അറുപതിലധികം സ്ത്രീകളാണ് കുടുംബത്തെ ആക്രമിച്ചത്.

ഷാജിക്ക് നേരെ ചെരുപ്പുകള്‍ വലിച്ചെറിയുകയും വസ്ത്രം പിടിച്ച് പറിച്ച് അധിക്ഷേപിക്കുകയുമായിരുന്നു. ചിലര്‍ ഷാജിക്കുനേരെ പെപ്പര്‍ സ്‌പ്രേയും പ്രയോഗിച്ചു. ഇന്നലെ വൈകീട്ടാണ് ധ്യാനകേന്ദ്രത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത്.

ഷാജി, മക്കളായ സാജന്‍, ഷാരോണ്‍, സാജന്റെ ഭാര്യ ആഷ്‌ലിന്‍, ബന്ധുക്കളായ എഡ്വിന്‍, അന്‍വിന്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണം നടത്തിയ ചില സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ആക്രമിച്ചെന്നാരോപിച്ച് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകി. സംഭവത്തില്‍, പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button