NewsHealth & Fitness

പാചകം ചെയ്യാൻ കടുകെണ്ണ ഉപയോഗിക്കാറുണ്ടോ? ആരോഗ്യ ഗുണങ്ങൾ ഇവയാണ്

ഭക്ഷണം പാകം ചെയ്യുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കടുകെണ്ണ. പ്രധാനമായും വടക്കേ ഇന്ത്യക്കാരാണ് ഭക്ഷണം പാകം ചെയ്യാൻ കടുകെണ്ണ ഉപയോഗിക്കാറുള്ളത്. നിരവധി ആരോഗ്യ ഗുണങ്ങളാണ് കടുകെണ്ണയിൽ അടങ്ങിയിട്ടുള്ളത്. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുളള ഗുണങ്ങളെക്കുറിച്ച് അറിയാം.

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും കടുകെണ്ണ വളരെ നല്ലതാണ്. ഇവയിൽ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ്, പോളി അൺസാച്ചുറേറ്റഡ് ഫാറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കുന്നതോടൊപ്പം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാനും കടുകെണ്ണയ്ക്ക് സാധിക്കും.

Also Read: ഇഞ്ചിയുടെ അമിത ഉപയോഗം ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!

ചില പഠനങ്ങൾ അനുസരിച്ച്, മിതമായ അളവിൽ കടുകെണ്ണ ഉപയോഗിച്ചാൽ കാൻസർ കോശങ്ങളുടെ വളർച്ച തടഞ്ഞുനിർത്താൻ സാധിക്കുന്നതാണ്. പ്രധാനമായും വൻകുടലിൽ ഉണ്ടാകുന്ന കാൻസർ കോശങ്ങൾക്കെതിരെ പൊരുതാൻ ഉള്ള കഴിവ് കടുകെണ്ണയ്ക്ക് ഉണ്ട്. കൂടാതെ, വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും കടുകെണ്ണയ്ക്ക് കഴിയും.

ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം, പതിവായി കടുകെണ്ണ മുടിയിൽ പുരട്ടിയാൽ തലയിലെ ബാക്ടീരിയകളുടെയും, മറ്റ് അണുക്കളുടെയും വളർച്ച തടയും. താരൻ ഇല്ലാതാക്കാനും കടുകെണ്ണ മികച്ച ഓപ്ഷനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button