Latest NewsNewsTechnology

ചാറ്റ്ജിപിടി പ്രോ വേർഷൻ എത്തി, സബ്സ്ക്രിപ്ഷൻ തുക എത്രയെന്ന് അറിയാം

ചാറ്റ്ജിപിടിയുടെ പുതിയ വേർഷൻ ഉപയോഗിക്കുന്നവർക്ക് അപ്ഗ്രേഡ് എന്നുള്ള ഓപ്ഷൻ ദൃശ്യമാകുന്നതാണ്

ടെക് ലോകത്ത് തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടി പ്രോ വേർഷൻ എത്തിയതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് പണം നൽകി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ചാറ്റ്ജിപിടി പ്രോ. പ്രതിമാസം 42 ഡോളർ നൽകിയാൽ ചാറ്റ്ജിപിടി പ്രോ വേർഷൻ ഉപയോഗിക്കാൻ സാധിക്കും. അതേസമയം, ചാറ്റ്ജിപിടി ഉടമകളായ ഓപ്പൺ എഐ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകൾ പുറത്തുവിട്ടിട്ടില്ല.

ചാറ്റ്ജിപിടിയുടെ പുതിയ വേർഷൻ ഉപയോഗിക്കുന്നവർക്ക് അപ്ഗ്രേഡ് എന്നുള്ള ഓപ്ഷൻ ദൃശ്യമാകുന്നതാണ്. ഇവ തിരഞ്ഞെടുത്തിനുശേഷം പ്രതിമാസ തുക അടച്ചാൽ ചാറ്റ്ജിപിടി പ്രോ വേർഷനിൽ അടങ്ങിയ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. ചാറ്റ്ജിപിടിയുടെ പേയ്ഡ് വേർഷൻ അവതരിപ്പിക്കുമെന്ന് ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം, ചാറ്റ്ജിപിടിയിൽ കോടികളുടെ നിക്ഷേപം നടത്താൻ ആഗോള ഭീമന്മാർ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.

Also Read: ന​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വ​യോ​ധി​ക​ൻ മു​ങ്ങി മ​രി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button