KeralaLatest News

ഒരു ആരോപണത്തിനെങ്കിലും ചിത്തരഞ്ജൻ തെളിവ് നൽകണം, ഇല്ലെങ്കിൽ നട്ടെല്ലല്ല വാഴപ്പിണ്ടി ആണെന്ന് കരുതാം: സന്ദീപ് വാചസ്പതി

ആലപ്പുഴ: ഗാന്ധി വധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്നും ഗോഡ്‌സെയുടെ ചിതാഭസ്മം ഇന്നും ആർഎസ്എസ് കാര്യാലയത്തിൽ സൂക്ഷിക്കുന്നുണ്ടെന്നും കുറിപ്പെഴുതിയ ആലപ്പുഴ എംഎൽഎ പിപി ചിത്രഞ്ജനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. പോസ്റ്റിന് തെളിവ് നൽകിയില്ലെങ്കിൽ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന് കരുതാമെന്നും സന്ദീപ് പറഞ്ഞു.

സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

നട്ടെല്ലിൻ്റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം.

പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ്യുണിസ്റ്റ് ബ്ലാ ബ്‌ളാ പോരാതെ വരും ചിത്തരഞ്ജൻ, പൊതു സമൂഹത്തോട് സംവദിക്കാൻ. വായ്ത്താളവും കൈരേഖയും അല്ലാതെ മറ്റൊന്നും കയ്യിൽ ഉണ്ടാകില്ല എന്നുമറിയാം. എങ്കിലും ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിക്കട്ടെ. കോടതിയിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. പോസ്റ്റ് പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയാനുള്ള ആർജ്ജവം കാണിക്കണം. ഇല്ലെങ്കിൽ കോടതി നടപടി നേരിടാൻ തയ്യാറാവുക. കാലമെത്ര കഴിഞ്ഞാലും ഇതിന് മറുപടി പറയിക്കുക തന്നെ ചെയ്യും.

ഇനി ചിത്തരഞ്ജന് അറിയാത്ത ചരിത്രം കൂടി പറയാം. ഗാന്ധിജി ഹിന്ദു മഹാസഭക്കാരനായ ഗോഡ്സെയുടെ കൈകളാൽ കൊല്ലപ്പെടുമ്പോൾ ആ സംഘടനയുടെ അധ്യക്ഷൻ പിൽക്കാലത്ത് നിങ്ങളുടെ എം.പി ആയിരുന്ന നിർമ്മൽചന്ദ്ര ചാറ്റർജി എന്ന മഹാൻ ആയിരുന്നു. ഗാന്ധി വധത്തിന് ശേഷവും ആ മാന്യൻ കുറേക്കാലം കൂടി ഹിന്ദുമഹാസഭയെ നയിച്ചിരുന്നു. അച്ഛൻ്റെ മരണ ശേഷം ആ സീറ്റിൽ വിജയിച്ച നിങ്ങളുടെ കേന്ദ്രകമ്മിറ്റി അംഗത്തെ ചിത്തരഞ്ജൻ അറിയും. സോമനാഥ് ചാറ്റർജി. ചിത്തരഞ്ജന് അറിയാത്ത എത്ര എത്ര ചരിത്രങ്ങൾ. ഓരോന്നായി വഴിയെ മനസ്സിലാക്കാം.

പിപി ചിത്തരഞ്ജന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

“ഞാൻ നല്ലൊരു ഹിന്ദുവായത്കൊണ്ട്തന്നെ നല്ലോരു മുസൽമാനുമാണ് ”
ഹൃദയമിടിപ്പ് പോലെ സ്വന്തം രാഷ്ട്രത്തെ കൊണ്ടുനടന്ന എഴുപത്തെട്ട് വയസ്സ് ഉണ്ടായിരുന്ന ആ സാധുവൃദ്ധനെ നെഞ്ചിന് നേർക്ക് മൂന്നു വെടിയുതിർത്ത് കൊന്നുകളഞ്ഞു.
നിർദ്ദേശം കൊടുത്തതും ഗൂഢാലോചന നടത്തിയതും കൊന്നതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാർ പ്രവർത്തകർ. ഗാന്ധിയെ കൊന്നതിന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക ഗോഡ്സെയുടെ ചിതാഭസ്മം അയാളുടെ ആഗ്രഹപ്രകാരം ഇന്നും നാഗ്പൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ വിളക്ക് കൊളുത്തി അവർ സംരക്ഷിച്ചിട്ടുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി ‘അഖണ്ഡഭാരതം’ സൃഷ്ടിക്കുമ്പോൾ അന്ന് ഗംഗാനദിയിൽ ഒഴുകാൻ അവരത് കാത്തുവച്ചിരിക്കുന്നു.

ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മധുരം വിതരണം ചെയ്തവർ , ഇന്നും പ്രതീകാത്മകമായി ഗാന്ധിപ്രതിമയുണ്ടാക്കി ആഘോഷിക്കുന്നവർ , ഗാന്ധിയൻ ആശയങ്ങളിൽ ജീവിക്കുന്നവർക്ക്പോലും മരണം വിധിക്കുന്നവർ , അവരാണ് ഇന്ന് ഗാന്ധിയുടെ മണ്ണ് ഭരിക്കുന്നത്.
മതവർഗീയത വളർത്തി, ദാരിദ്രനെയും കർഷകരെയും മറന്ന് അവർ ഗാന്ധിയൻ സങ്കൽപ്പങ്ങളെ വീണ്ടും വീണ്ടും കൊലപ്പെടുത്തുകയാണ്.
പ്രതിരോധിക്കുക✊🏻

സംഘപരിവാർ ഫാസിസത്തെ എതിർക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ , എന്നാൽ ഏറ്റവും മൂർച്ചയുള്ളതുമായ സമരം ‘ഗാന്ധിയെ ഓർക്കുക’ എന്നതാണ്.
ഗാന്ധിയെകുറിച്ചുള്ള ഓർമ്മകൾ പോലും അവർക്ക് ഭയമാണ്.
ഓർമ്മകളെ മരിക്കാൻ വിടരുത്.🫵🏻
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജ്വലിക്കുന്ന സ്മരണകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ 🌹

shortlink

Related Articles

Post Your Comments


Back to top button