Latest NewsNewsBusiness

രാജ്യത്ത് പ്രതിമാസ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

2023 ജനുവരിയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 210.61 ജിഗാവാട്ടാണ്

രാജ്യത്ത് പ്രതിമാസ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം, 2023 ജനുവരിയിലെ വൈദ്യുതി ഉപഭോഗം 13 ശതമാനം വർദ്ധനവോടെ 126.16 ശതകോടി യൂണിറ്റായാണ് ഉയർന്നത്. മുൻ വർഷം ഇതേ കാലയളവിലെ ഉപഭോഗം 111.80 ശതകോടി യൂണിറ്റായിരുന്നു. 2022 ഏപ്രിലിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗ നിരക്ക് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ ഇന്ത്യയുടെ വൈദ്യുത ആവശ്യകത 216 ജിഗാവാട്ടായിരുന്നു.

2023 ജനുവരിയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 210.61 ജിഗാവാട്ടാണ്. 2022 ജനുവരിയിൽ ഇത് 192.18 ജിഗാവാട്ടായിരുന്നു. ഇത്തവണ രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ താരതമ്യേന തണുപ്പ് കൂടിയ കാലാവസ്ഥ ആയതിനാൽ ചൂടാക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, സാമ്പത്തിക പ്രവർത്തനത്തിലെ മെച്ചപ്പെട്ട വളർച്ച വൈദ്യുതി ഉപഭോഗം കൂടാൻ കാരണമാകുമെന്ന് വിദഗ്ധർ സൂചിപ്പിച്ചിരുന്നു.

Also Read: കോണ്‍ഗ്രസിന് ഇത് പുതിയൊരു തുടക്കം, ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് പിന്നിലെ ശക്തി കെ.സി വേണുഗോപാല്‍: ടി സിദ്ദിഖ്

shortlink

Related Articles

Post Your Comments

Related Articles


Back to top button