Kallanum Bhagavathiyum
KeralaLatest NewsNews

ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊല്ലുന്നതിന് സാക്ഷിയായി മാനസികനില തെറ്റിയ ഷെസീന അവസാനം ജീവനൊടുക്കി : സന്ദീപ് വാചസ്പതി

22 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ മാര്‍ക്‌സിസ്റ്റുകാര്‍ ക്ലാസ്മുറിയിലിട്ട് വെട്ടി തുണ്ടമാക്കിയതിന് സാക്ഷിയായി മാനസികനില തെറ്റിയ ഷെസീന അവസാനം 33-ാം വയസില്‍ ജീവിതം അവസാനിപ്പിച്ചു: ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സന്ദീപ് വാചസ്പതി

കണ്ണൂര്‍: 1999 ഡിസംബര്‍ 1 ന് പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്ന യുവമോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടി നുറുക്കി കൊന്നപ്പോള്‍ സാക്ഷിയാകേണ്ടി വന്ന 17 പിഞ്ചുകുട്ടികളില്‍ ഒരാളായ ഷെസീന ജീവനൊടുക്കി. ആ സഹോദരിക്ക് ആദരാഞ്ജലികള്‍ നേരുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി.

Read Also: ‘വീഴ്ചകൾ ആഘോഷമാക്കുന്ന മല്ലു പ്രബുദ്ധർക്ക് കിട്ടിയ ഒടുവിലത്തെ ഇരയാണ് അദാനി, അയാൾ തിരിച്ച് വരും’: അഞ്‍ജു പാർവതി പ്രഭീഷ്

തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അന്നത്തെ ക്രൂര സംഭവത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്ന പിഞ്ചുകുട്ടികളെ കുറിച്ചും അവര്‍ നേരിട്ട മാനസിക വെല്ലുവിളികളെ കുറിച്ചും സന്ദീപ് വാചസ്പതി പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘പാനൂര്‍ കൂരാറ ചെക്കൂട്ടിന്റെവിട വീട്ടില്‍ ഷെസിന ആത്മഹത്യ ചെയ്തു.
കേരളത്തില്‍ നടക്കുന്ന അസംഖ്യം ആത്മഹത്യകളില്‍ ഒന്ന് മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇത്. കമ്മ്യൂണിസ്റ്റ് കാട്ടാളന്‍മാര്‍ നടത്തിയ കൊലപാതകമാണിത്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലാക്കൊല ചെയ്യപ്പെട്ട 11 വയസുകാരി ഇന്ന് 33-ാം വയസില്‍ ജീവനൊടുക്കി എന്നേയുള്ളൂ. 1999 ഡിസംബര്‍ 1 ന് പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി സ്‌കൂളില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്ന യുവമോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടി നുറുക്കി കൊന്നപ്പോള്‍ ഷെസിനയുടെ ജീവിതം അവസാനിച്ചതാണ്. ഷെസിനയുടെ മാത്രമല്ല 6 B യില്‍ ഉണ്ടായിരുന്ന മറ്റ് 16 പിഞ്ചുകുട്ടികളുടേയും’.

‘ചിരിച്ചും കളിച്ചും തൊട്ടടുത്ത് നിന്ന അദ്ധ്യാപകന്‍ മാംസക്കഷണങ്ങളായും ചോരത്തുള്ളികളായും കുഞ്ഞുടുപ്പുകളിലേക്ക് ചിതറി തെറിച്ചപ്പോള്‍ ആ ക്ലാസ് മുറിയിലുണ്ടായിരുന്ന 16 പിഞ്ചു ജീവിതങ്ങളും കലങ്ങിമറിഞ്ഞു. മിക്കവരുടേയും മാനസിക നില തകരാറിലായി. നിരന്തരമായ കൗണ്‍സിലിംഗും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്ക് തിരികെയെത്തി. ഒരു ചികിത്സയ്ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ ചില ഹതഭാഗ്യര്‍ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി. ഒടുവില്‍ ഇനി ജീവിക്കേണ്ട എന്ന് ഷെസിന കഴിഞ്ഞ ദിവസം തീരുമാനിച്ചു. സ്‌നേഹനിധികളായ വീട്ടുകാരുടേയും ബന്ധുക്കളുടേയും ബിജെപി പ്രവര്‍ത്തകരുടേയും ഒക്കെ ശ്രമഫലമായി ബിരുദം വരെ പഠിക്കാന്‍ ഷെസിനയ്ക്ക് കഴിഞ്ഞിരുന്നു. സാംസ്‌കാരിക കേരളം, (അങ്ങനെ ഒന്നുണ്ടെങ്കില്‍), കാണാതെ പോയ ഷെസിനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍’.

‘യഥാര്‍ത്ഥത്തില്‍ 17 പേരെ കൊന്നതിനായിരുന്നു കേസ് എടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ കേസിലെ ഒന്നാം പ്രതിയായ അച്ചാരമ്പത്ത് പ്രദീപനെ അതേ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റാക്കിയ കണ്ണില്‍ ചോരയില്ലായ്മയാണ് പിന്നീട് കേരളം കണ്ടത്. അധികാരത്തിന്റെ ഹുങ്കില്‍ പലരേയും നിശബ്ദരാക്കാനും പലതും ചെയ്യാനും കഴിഞ്ഞേക്കാം. എങ്കിലും ഇതിനൊക്കെ കണക്ക് പറയേണ്ട കാലം വരുമെന്ന് ഓര്‍ക്കുക.
പ്രണാമം സഹോദരീ’…

 

shortlink

Related Articles

Post Your Comments


Back to top button