KeralaLatest NewsNews

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വനിതാ നേതാവിനെ കയറിപ്പിടിച്ച് പുരുഷ പോലീസ്: വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് വനിതാ നേതാവിനെ പരസ്യമായി അപമാനിച്ച് പുരുഷ പോലീസ്. യുവതിയുടെ കോളറിൽ പിടിച്ചുമാറ്റിയ പുരുഷ പോലീസിന്റെ നടപടിക്കെതിരെ വ്യാപക വിമർശനം. വനിതാ പ്രവര്‍ത്തകയെ പോടീ എന്ന് വിളിച്ച് അവരെ ജീപ്പിനുള്ളിലേക്ക് തള്ളിക്കയറ്റുന്നുണ്ട് ഇയാള്‍. അതേസമയം വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ പോലീസിനെതിരെ പരാതി നല്‍കും.

സമരക്കാർ എന്ന നിലയിലാണ് പിടിച്ചുമാറ്റിയതെന്നും അത് സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കിയല്ലെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. ഇന്ധന സെസ് വര്‍ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ആറോളം പേര്‍ ചാടിവീഴുകയായിരുന്നു. തുടര്‍ന്നായിരുന്നു കരിങ്കൊടി കാണിച്ചത്. ഇവരിൽ വനിതാ പ്രവർത്തകയും ഉണ്ടായിരുന്നു. ഇവർക്ക് നേരെയാണ് പോലീസിന്റെ കയ്യേറ്റം.

പോലീസേ മൂരാച്ചി എന്ന് പ്രവര്‍ത്തക ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. വനിതാ പ്രവര്‍ത്തകയെ കോളറില്‍ പിടിച്ചായിരുന്നു ഈ പോലീസുകാരന്‍ വലിച്ചത്. തന്നെ തൊടരുതെന്നെ എന്ന് ഇവര്‍ പറയുന്നതും ദൃശ്യങ്ങളില്‍ നിന്ന് കാണാനാവുന്നുണ്ട്. എന്നാല്‍ ഇതിന് ശേഷം പുരുഷ പോലീസുകാരും ഒരു വനിതാ പോലീസുകാരും മാത്രം ചേര്‍ന്നാണ് ഇവരെ ജീപ്പിലേക്ക് കയറ്റുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button