KeralaLatest NewsNews

‘നായര്‍ പുരുഷന്മാര്‍ക്ക് പെണ്ണ് കിട്ടുന്നില്ല’; ആശങ്ക അറിയിച്ച് കുറിപ്പ്, ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: നായര്‍ സമൂഹം അതിസങ്കീര്‍ണമായ അവസ്ഥയിലാണെന്നും ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണെന്നും വിശദീകരിച്ചുകൊണ്ടുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മാവേലിക്കര സ്വദേശിയും ഹൈദരാബാദ് നിവാസിയുമായ സുരേഷ് ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചതാണ് വൈറല്‍ ആയത്. ‘നായര്‍ സമൂഹം അതിസങ്കീര്‍ണ അവസ്ഥയിലാകുമോ?’ എന്ന തലക്കെട്ടോട് കൂടിയുള്ള പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയ ട്രോളുമായി രംഗത്തെത്തി. ഈ കുറിപ്പിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘നല്ലൊരു വ്യത്യസ്തമായ ആകുലത, കരയിപ്പിക്കാതെ നായരെ എന്ന്’ തുടങ്ങുന്നു കമന്റുകൾ.

കുറിപ്പിന്റെ പൂര്‍ണരൂപം:

നായര്‍ സമൂഹം അതിസങ്കീര്‍ണ്ണ അവസ്ഥയിലാകുമോ?

നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ 2010ന് ശേഷം വിവാഹിതരായവര്‍ക്ക് ജനിക്കുന്ന മക്കള്‍ പ്രായപൂര്‍ത്തി ആകുമ്ബോള്‍ അവര്‍ ആരെ വിവാഹം കഴിക്കും എന്നത് ചിന്താവിഷയമാണ്!
ഏകദേശം 2030ഓടുകൂടി നമ്മുടെ മക്കളെ ഇതര ജാതി, മതസ്ഥര്‍ക്ക്, അവര്‍ പറയുന്ന ഡിമാന്‍ഡ് അംഗീകരിച്ചു വിവാഹം നടത്തിക്കൊടുക്കേണ്ട ഗതികേട് നായര്‍ സമൂഹത്തിന് ഉണ്ടാകും. വിവാഹവും പ്രത്യുല്‍പ്പാദനവും ഇല്ലെങ്കില്‍ നമ്മള്‍ ശോഷിച്ച്‌ ഇല്ലാതാകുമെന്നതില്‍ സംശയമില്ല. നായര്‍ സമൂഹത്തിലെ ആണ്‍കുട്ടികള്‍ യാതൊരു ഡിമാന്റും ഇല്ലെങ്കില്‍ക്കൂടിയും പെണ്ണു കിട്ടാതെ നില്‍ക്കുകയാണ്. അവര്‍ക്കൊരു പരിഗണനപോലും ആരും കൊടക്കുന്നില്ല. അവരെപ്പോലെ ആയിരങ്ങള്‍ ഇങ്ങനെ അവിവാഹിതര്‍ ആയി നിന്നാല്‍ നായരെന്ന് അഭിമാനിക്കുന്ന നമ്മുടെ അവസ്ഥയെന്താകും എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

കേരളത്തിന്‌ പുറത്ത് വടക്കേ ഇന്ത്യയില്‍ അവിടെ സ്ഥിരതാമസം ആക്കിയ മറ്റു സംസ്ഥാനക്കാരെയാണ് നമ്മുടെ കുട്ടികള്‍ കൂടുതലായി വിവാഹം കഴിക്കുന്നതായി കണ്ടുവരുന്നു. കേരളത്തിലുള്ള നായര്‍ മാതാപിതാക്കള്‍ അവരുടെ മക്കളെ വടക്കേ ഇന്ത്യയിലേക്ക് അയക്കാന്‍ താല്പര്യപ്പെടാത്തതും ഇതിനൊരു കാരണമാണ്.ഈ സമുദായം നിലനില്‍ക്കണമെങ്കില്‍ ഓരോ വീട്ടിലും കുറഞ്ഞത് മൂന്നു കുട്ടികള്‍ എന്ന നിലയിലേക്ക് നമ്മള്‍ കടക്കേണ്ടതാണ്.ഉടന്‍ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ. സമുദായ ആചാര്യന്മാരും സമുദായ നേതാക്കളും ഇതിനുവേണ്ടി അംഗങ്ങളില്‍ അവബോധം ഉണ്ടാക്കണമെന്നാണ് എന്റെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button