KeralaLatest NewsNews

രാജീവ് പിള്ളയുടെ കളിയ്ക്ക് ഫലമില്ല: കര്‍ണാടക ബുള്‍ഡോസേസിനോട് മലയാള സിനിമാ താരങ്ങളുടെ ദയനീയ തോൽവി!!

ഉണ്ണി മുകുന്ദൻ 13 റണ്‍സ് മാത്രമെടുത്ത് പുറത്തായി.

ജയ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കര്‍ണാടക ബുള്‍ഡോസേസിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്‍ട്രൈക്കേഴ്‍സ്. എട്ട് വിക്കറ്റിനാണ് കര്‍ണാടക ടീം കേരളത്തെ തോല്‍പ്പിച്ചത്. സിസിഎല്ലിലെ കേരള സ്‍ട്രൈക്കേഴ്‍സിന്‍റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ് ഇത്.

read also: കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഓട്ടോയോടിച്ച എന്റെ സുഹൃത്ത് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകാരൻ : ആസിഫ് അലി

ആദ്യ സ്പെല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 101 റണ്‍സ് എടുത്തിരുന്നു. കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. ഇതോടെ 23 റണ്‍സിന്‍റെ ലീഡ് കര്‍ണാടക നേടി. തുടര്‍ന്ന് വീണ്ടും പത്തോവര്‍ ബാറ്റിംഗിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടി. ഇതോടെ 83 റണ്‍സ് വിജയലക്ഷ്യവുമായി എത്തിയ കര്‍ണാടക ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.

18 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ രാജീവ് പിള്ളയാണ് രണ്ടാം സ്‍പെല്ലിലും കേരള സ്‍ട്രൈക്കേഴ്‍സിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഉണ്ണി മുകുന്ദൻ 13 റണ്‍സ് മാത്രമെടുത്ത് പുറത്തായി.

shortlink

Post Your Comments


Back to top button