KottayamKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് ചെ​യ്തതിനെ ചൊല്ലി തർക്കം, വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മിച്ചു : മൂന്നുപേർ പിടിയിൽ

ക​ങ്ങ​ഴ ഉ​ള്ളാ​യം ഭാ​ഗ​ത്ത് തു​ണ്ടി​യി​ല്‍ അ​ന​ന്തു സ​ദ​ന്‍ (22), വാ​ഴൂ​ര്‍ 17-ാം മൈ​ല്‍ ആ​നി​ക്ക​ല്‍ അ​ശ്വി​ന്‍ (21), ഇ​ളം​പ​ള്ളി പു​ത്ത​ന്‍വീ​ട്ടി​ല്‍ രാ​ഹു​ല്‍ രാ​ജ് (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​റു​ക​ച്ചാ​ല്‍: അ​യ​ല്‍വാ​സി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ധ്യ​വ​യ​സ്‌​ക​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച മൂ​ന്നു പേർ അറസ്റ്റിൽ. ക​ങ്ങ​ഴ ഉ​ള്ളാ​യം ഭാ​ഗ​ത്ത് തു​ണ്ടി​യി​ല്‍ അ​ന​ന്തു സ​ദ​ന്‍ (22), വാ​ഴൂ​ര്‍ 17-ാം മൈ​ല്‍ ആ​നി​ക്ക​ല്‍ അ​ശ്വി​ന്‍ (21), ഇ​ളം​പ​ള്ളി പു​ത്ത​ന്‍വീ​ട്ടി​ല്‍ രാ​ഹു​ല്‍ രാ​ജ് (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സ്വപ്നയുടെ വെളിപ്പെടുത്തൽ, വാട്ട്സ്ആപ്പ് ചാറ്റ്; ചോദ്യം ചെയ്യലിൽ സി.എം രവീന്ദ്രനിൽ നിന്നും ഇ.ഡിക്ക് ലഭിച്ചത്

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാണ് കേസിനാസ്പദമായ സംഭവം. മൂ​വ​രും ചേ​ര്‍ന്ന് അ​ന​ന്തു​വി​ന്‍റെ അ​യ​ല്‍വാ​സി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ധ്യ​വ​യ​സ്‌​ക​നെ​യും മ​ക​നെ​യും മ​ര്‍ദ്ദി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ വീ​ടി​നു മു​ന്‍വ​ശ​ത്തെ റോ​ഡി​ല്‍ അ​ന​ന്തു ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്ക് ചെ​യ്തു കൂ​ട്ടു​കാ​രു​മൊ​ത്ത് ബ​ഹ​ളം വ​ച്ച​ത് മ​ധ്യ​വ​യ​സ്‌​ക​ന്‍റെ മ​ക​ന്‍ ചോ​ദ്യം ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍ന്നാ​ണ് സം​ഘം ചേ​ര്‍ന്ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ച്ച​ത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ കെ.​എം. മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button