KeralaLatest News

‘സംഗീതം തേടിഅലഞ്ഞ് അലഞ്ഞ് ഒടുക്കം കീരവാണി ചെന്നെത്തിയത് മൂത്താശാരി വേലുകുട്ടി ആശാന്റെ ഫർണിച്ചർ മടയിൽ ആയിരുന്നു’ 

കാർപെന്റർസ് ബ്രാൻഡിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഇന്ന് ഓസ്കർ വേദിയിൽ എത്തി നിൽക്കുന്നതെന്ന് ഓസ്കർ അവാർഡ് ജേതാവ് എം കീരവാണി വെളിപ്പെടുത്തിയിരുന്നു. പുരസ്കാരം വാങ്ങിക്കൊണ്ട് കീരവാണി നടത്തിയ പ്രസം​ഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രസം​ഗത്തിനിടെ അമേരിക്കൻ പോപ്പ് ബാൻഡ് സംഘമായ കാർപ്പെൻറേഴ്സിനെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

‘കാർപ്പെൻറേഴ്സ് കേട്ടാണ് ഞാൻ വളർന്നത്, ഇന്ന് ഓസ്‌കറുമായി ഇവിടെ നിൽക്കുന്നു…’ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ചിലർ ഈ കാർപെ​ന്റേഴ്സ് എന്നത് ബാൻഡ് സംഘമാണെന്ന് മനസിലാക്കാതെ ആ വാക്കിനെ മലയാളീകരിച്ച് ആശാരികൾ എന്ന തരത്തിൽ ചില പ്രചരണങ്ങളുണ്ടായി. സംഭവം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തുന്നത്.

എന്നാൽ ഇത് ചില മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കീരവാണി ആശാരിമാരിൽ നിന്ന് കേട്ട് പഠിച്ച സംഗീതമാണ് ഇന്ന് ഓസ്കർ വേദിയിൽ എത്തിച്ചതെന്നാണ്. ഇതിനെ ട്രോളി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രവഹിക്കുകയാണ്. അതിൽ രസകരമായ ഒരു കുറിപ്പാണ് വൈറലാകുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

സംഗീതം തേടിഅലഞ്ഞ് അലഞ്ഞ് ഒടുക്കം കീരവാണി ചെന്നെത്തിയത് മൂത്താശാരി വേലുകുട്ടി ആശാന്റെ ഫർണിച്ചർ മടയിൽ ആയിരുന്നു .. ദക്ഷിണ വെക്കാൻ ഊരു തെണ്ടിയുടെ കൈയ്യിൽ എന്തുണ്ട്..വടക്കൻ ഉളിയും മുഴക്കോലും വെച്ച് ഒരു ചെന്തേര് ഇട്ട് അങ്ങ് ഉഴിഞ്ഞ് കാച്ചി.. ആശാൻ ഫ്ലാറ്റ്..ഒടുക്കും ഒരു പിടി ഈർച്ചപൊടി വാരി ആശാന്റെ തലയിൽ വിതറി ഇറങ്ങി കേറിയത് ഓസ്കാർ വേദിയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button