Latest NewsNewsFood & CookeryLife StyleHealth & Fitness

വേനൽ കടുക്കുന്നു : ചൂടിൽ നിന്ന് രക്ഷ നേടാൻ ഈ ജ്യൂസുകൾ കുടിയ്ക്കാം

സഹിക്കാൻ കഴിയാത്ത ചൂടാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. വേനൽ കടുക്കുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കടുത്ത ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ പല മാർഗങ്ങളും ആളുകൾ തേടാറുണ്ട്. ചൂടിൽ നിന്ന് രക്ഷ നേടാൻ ചില പഴച്ചാറുകൾ കുടിക്കാം. ഒപ്പം അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാം.

നെല്ലിക്ക ജ്യൂസ്

ധാരാളം ന്യട്രിയൻസ് പോളിഫിനോൾ, വൈറ്റമിൻ, അയൺ എന്നിവയാൽ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലമാണ്.വൈറ്റമിൻ സി ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധ ശക്തിക്കും ചർമസംരക്ഷണത്തിനും മുടിവളർച്ചയ്ക്കും ഉത്തമമാണ്. ഒരു ദിവസം നന്നായി തുടങ്ങാനും പോഷണവും ദഹനപ്രക്രിയയും നന്നായി പ്രവർത്തിക്കാനും നെല്ലിക്ക ജ്യൂസ്​ അത്യുത്തമമാണ്​. വേഗത്തിലുള്ള പോഷണം കൊഴുപ്പ്​ ഇല്ലാതാക്കാൻ സഹായിക്കും.

നാരങ്ങാ ജ്യൂസ്​

വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വൈറ്റമിൻ സിയാൽ സമ്പന്നമാണ്​ നാരങ്ങാജ്യൂസ്​. ചർമത്തെ ശുദ്ധിയാക്കാനും ഇത്​ സഹായിക്കുന്നു. പി.എച്ച്​ ലെവൽ നിയന്ത്രിച്ചു നിർത്താനും ഇത്​ സഹായിക്കും. യുവത്വം നിലനിർത്താനും ചർമത്തെ മികച്ചതാക്കാനും ഇത്​ സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ്​ നാരങ്ങാ വെള്ളം കുടിക്കുന്നത്​ ഉത്തമമാണ്​. ചൂട് സമയത്തുണ്ടാകുന്ന ചര്‍മരോഗങ്ങളില്‍ ഇത് സഹായിക്കും.

Read Also : വാഹനം മാറ്റുന്നത് സംബന്ധിച്ച് നടന്ന തർക്കം കത്തിക്കുത്തിൽ കലാശിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാൽതന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു. പതഞ്ഞുപൊങ്ങുന്ന കൃത്രിമ പാനീയങ്ങളുടെ സ്​ഥാനത്ത്​ എന്തുകൊണ്ടും പകരംവെക്കാവുന്ന കുറഞ്ഞ കലോറിയുള്ള ജ്യൂസാണ്​ ഓറഞ്ചി​ന്‍റേത്​. നെഗറ്റീവ്​ കലോറി ജ്യൂസ്​ ആയാണ്​ ഓറഞ്ച്​ ജ്യൂസ്​ പരിഗണിക്കപ്പെടുന്നത്​. ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയിൽ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാൻ സഹായിക്കുന്നവയാണ്.

പപ്പായ ജ്യൂസ്

മികച്ചൊരു ഔഷധമായ പപ്പായ ജ്യൂസ് വേനലിൽ ധാരാണമായി കുടിക്കാം. വൈറ്റമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്.വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും പപ്പായ സഹായിക്കും. ചർമത്തിലെ മൃതകോശങ്ങളകറ്റാനും ചർമം കൂടുതൽ സുന്ദരമാകാനും ഇത് സഹായിക്കും.

ആപ്പിൾ ജ്യൂസ്​

ആപ്പിൾ ജ്യൂസ്​ നിങ്ങളെ ആശുപത്രികളിൽ നിന്ന്​ അകറ്റി നിർത്തുന്നതിനൊപ്പം ചർമം വരണ്ടുണങ്ങുന്നതിനെ തടയുകയും ചെയ്യും. 82-85% വരെ ജലാംശമാണ് ആപ്പിളിൽ കാണപ്പെടുന്നത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ആപ്പിളിൽ നാരുകളും വൈറ്റമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും പ്ലാന്റ് സംയുക്തങ്ങളും ധാരാളമായുണ്ട്. പ്രായം തോന്നിപ്പിക്കുന്നതിനെ തടയുന്ന ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങളാൽ സമ്പന്നമാണ്​ ആപ്പിൾ ജ്യൂസ്​.

മുന്തിരി ജ്യൂസ്

ജലാംശം കൂടുതൽ ഉള്ള ഒരു ഫലം. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വൈറ്റമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിർത്താനും മുന്തിരി ഉത്തമമാണ്.

തണ്ണിമത്തൻ ജ്യൂസ്

ശരീരത്തിൽ ജലാംശം വേണ്ടത്ര അളവിൽ നിലനിർത്തൽ നല്ലതാണ് തണ്ണിമത്തന്‍ ജ്യൂസ്​. തണ്ണിമത്തനില്‍ അമിനോ ആസിഡി​ന്‍റെ സാന്നിധ്യം കാരണം ഉയർന്ന കലോറി ഊർജോൽപ്പാദനത്തിനും സഹായിക്കുന്നു. നൂറ്​ മില്ലി ലിറ്റർ തണ്ണിമത്തൻ ജ്യൂസിൽ ഏകദേശം 100 ക​ലോറി അടങ്ങിയിരിക്കും. മൂത്രാശയ രോഗങ്ങളെയും മുഖക്കുരു പോലുള്ള ചർമ രോഗങ്ങളെയും തുരത്താൻ തണ്ണിമത്തനു കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button