Latest NewsNewsBusiness

എയർ ഇന്ത്യ: ജീവനക്കാർക്ക് രണ്ടാം ഘട്ട സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചു, വിശദാംശങ്ങൾ ഇങ്ങനെ

2022 ജൂൺ മാസത്തിൽ പൈലറ്റ്, എയർഹോസ്റ്റസ്, ക്ലർക്ക് എന്നിവർക്കായി ഒന്നാം ഘട്ട വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു

ജീവനക്കാർക്കായി രണ്ടാം ഘട്ട സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ എയർലൈനായ എയർ ഇന്ത്യ. പൈലറ്റ്, ക്യാബിൻ ഗ്രൂപ്പ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവർ ഒഴികെയുള്ള ജീവനക്കാർക്കാണ് ഇത്തവണ സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് വർഷമെങ്കിലും സർവീസ് ഉള്ളവരും, 40 വയസിനും അതിനു മുകളിലുമുള്ള സ്ഥിരം ജനറൽ കേഡർ ഓഫീസർമാർക്കും, ക്ലറിക്കൽ ആൻഡ് സ്കില്‍ഡ് ജീവനക്കാർക്കും ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ള വിരമിക്കൽ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും.

കഴിഞ്ഞ വർഷം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിനു ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ സ്വയം വിരമിക്കൽ പദ്ധതി എന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്. 2022 ജൂൺ മാസത്തിൽ പൈലറ്റ്, എയർഹോസ്റ്റസ്, ക്ലർക്ക് എന്നിവർക്കായി ഒന്നാം ഘട്ട വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ മറ്റു വിഭാഗങ്ങളിലെ സ്ഥിരം ജീവനക്കാർക്ക് കൂടി ഈ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് എയർ ഇന്ത്യ രണ്ടാം ഘട്ട പ്രഖ്യാപനം നടത്തിയത്.

Also Read: ബാ​ങ്ക് അ​റ്റാ​ച്ച് ചെ​യ്ത കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പൊ​ളി​ച്ചു​വി​റ്റു : റി​ട്ട. ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button