Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘ജയ ജയ ജയ ജയഹേ’ ഫ്രഞ്ച് സിനിമയുടെ കോപ്പിയടി?: പ്രതികരണവുമായി സംവിധായകൻ

കൊച്ചി: കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ‘ജയ ജയ ജയ ജയഹേ’. ചിത്രം പുറത്തിറങ്ങി മാസങ്ങൾക്കു ശേഷമാണ് ജയ ജയ ജയ ജയഹേയ്‌ക്കെതിരെ കോപ്പിയടി ആരോപണങ്ങൾ ഉയർന്നത്. ഫ്രഞ്ച് ചിത്രമായ ‘കുങ്ങ് ഫു സോഹ്റ’യുടെ കോപ്പിയടിയാണ് ചിത്രം എന്നതാണ് ആരോപണം. ഇപ്പോൾ, ചിത്രവുമായി ബന്ധപ്പെട്ട കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ വിപിൻ ദാസ് രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമത്തിലൂടെയാണ് വിപിൻ ദാസ് വിശദീകരണം നൽകിയത്.

ആറു മാസം മുൻപ് പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രത്തിനോട് ജയ ജയ ജയ ജയഹേയ്ക്ക് സാമ്യതയുണ്ടെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ വിഷമമുണ്ടാക്കുന്നതാണെന്ന് വിപിൻ കുറിച്ചു. രണ്ട് ചിത്രങ്ങളിലേയും പല രംഗങ്ങളുടെയും സാമ്യത കണ്ട് താൻ ഞെട്ടിയെന്നും എന്നാൽ, ചിത്രീകരണ സമയത്ത് ഇത്തരത്തിലൊരു ചിത്രം പുരോഗമിക്കുന്നതായി അറിയാൻ സാധിച്ചില്ലെന്നും വിപിൻ പറയുന്നു. ഒരു സീൻ പോലും പകർത്തിയിട്ടില്ലെന്നും മറിച്ച് ചിത്രവുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഈ തെറ്റായ പ്രചാരണം വിഷമമുണ്ടാക്കുന്നതു കൊണ്ടാണ് കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും വിപിൻ കൂട്ടിച്ചേർത്തു.

വിപിൻ ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും’ – വൈറൽ ഗേൾ എയ്ഞ്ചൽ മരിയ ബിഗ് ബോസിൽ

സുഹൃത്തുക്കളെ, എന്റെ സിനിമ ജയ ജയ ജയ ജയഹേ അതിനും ആറു മാസം മുൻപേ ഇറങ്ങിയ മറ്റൊരു ഫ്രഞ്ച് മൂവിയിൽ നിന്ന് കോപ്പി അടിച്ചതാണെന്നുള്ള രീതിയിൽ പല ഓൺലൈൻ സൈറ്റുകളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടക്കുന്നത് വിഷമത്തോടെയേ കാണാൻ കഴിയുന്നുള്ളു… ഞാനും ശരിക്കും ഞെട്ടലോടെ തന്നെയാണ് ആ സീനുകൾ കണ്ടത്… ഒരേ പോലെ ഉള്ള ഷോട്ടുകൾ അടുപ്പിച്ചു കാണിക്കുമ്പോൾ ഒരുപാട് സമാനതകൾ കാണാൻ പറ്റി…

എന്നാൽ ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം അതിന്റെ വർക്കുകൾ നടക്കുന്ന സമയത്തതൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.. അതിൽ നിന്നും ഒരു സീൻ പോലും പകർത്തിയിട്ടില്ല എന്ന് വ്യക്തമായി എനിക്ക് ബോധ്യമുള്ളടത്തോളം കാലം കുപ്രചരണങ്ങൾ മുഖവിലക്കെടുത്തിരുന്നില്ല. പക്ഷെ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടവർക്കും അതിൽ പ്രവർത്തിച്ചവർക്കും ഉണ്ടായ വിഷമങ്ങൾ മനസിലാക്കിക്കൊണ്ടാണ് ഈ തെളിവുകൾ ഞാൻ നിരത്തുന്നത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button