KeralaLatest NewsNews

ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന: 19 കാരി ശില്പ മെയിൻ ആൾ, 5 യുവാക്കൾക്കൊപ്പം യുവതികളെ പിടികൂടിയത് ലോഡ്ജിൽ വെച്ച്

കൊച്ചി: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. അമ്പലമേട് ഭാഗത്ത് 15 കിലോ കഞ്ചാവുമായി 7 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് യുവതികളും ഉൾപ്പെടുന്നു. കരുനാഗപ്പിള്ളി സ്വദേശി ജ്യോതിസ് (22), തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ് (24), കരുനാഗപ്പിള്ളി സ്വദേശി ശ്രീലാൽ (26), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണൻ (26), ഓച്ചിറ സ്വദേശി ദിലീപ് (അറ്റ് ബോക്‌സർ ദിലീപ് 27), മാവേലിക്കര സ്വദേശിനി മേഘ ചെറിയാൻ (21), കായംകുളം സ്വദേശിനി ശില്പ ശ്യാം (19) എന്നിവരാണ് പിടിയിലായത്.

കുഴീക്കാട് ഭാഗത്തുള്ള ലോഡ്ജിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ കഞ്ചാവ് വിൽപ്പന. യുവതികളെ മറയാക്കിയായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. ഒഡീഷയിലെ ബാലൻഗീർ ജില്ലയിലുള്ള കഞ്ചാവ് മാഫിയയിൽ നിന്ന് ഇടനിലക്കാരൻ വഴിയാണ് ഇവർ കഞ്ചാവ് എറണാകുളത്തേക്ക് എത്തിച്ചിരുന്നത്. ഇതിനായി തമിഴ്നാട്ടിൽ നിന്നും വരുന്ന പച്ചക്കറി, പലചരക്ക് വാഹങ്ങൾ ആയിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്.

കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്ന കഞ്ചാവ് തരംതിരിക്കുന്നത് മേഘയും ശില്പയുമാണ്. ഇങ്ങനെ എത്തിക്കുന്ന കഞ്ചാവ് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് ആവശ്യക്കാർക്ക് കൊടുക്കുന്നത്. കായംകുളം, മാവേലിക്കര, കരുനാഗപ്പിള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന വൻസംഘത്തിലെ കണ്ണികളാണിവർ. സ്ത്രീകളാണ് കൂടുതലും വില്പനയ്ക്കിറങ്ങുന്നത്. പെൺകുട്ടികൾ ആയതിനാൽ തന്നെ പോലീസുകാരുടെ കണ്ണിൽ പൊടിയിടാമെന്നുള്ള പദ്ധതിയും ഇവർക്കുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button