Latest NewsNewsTechnology

ഇന്ത്യയിൽ ഡെവലപ്പർ ജോലികളെ പിന്തുണയ്ക്കാൻ ഒരുങ്ങി ആപ്പിൾ, കൂടുതൽ വിവരങ്ങൾ അറിയാം

2017 മുതലാണ് ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ ആപ്പിൾ ആരംഭിച്ചത്

ഇന്ത്യയിൽ ഇരുപത്തിയഞ്ചാമത് വാർഷികം ആഘോഷിക്കുന്ന ആപ്പിൾ പുതിയ പ്രഖ്യാപനവുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ 10 ലക്ഷം ഡെവലപ്പർ ജോലികളെ പിന്തുണയ്ക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. 2018 മുതൽ രാജ്യത്തെ ആപ്പ് സ്റ്റോർ പേഔട്ടുകൾ മൂന്നിരട്ടിയിൽ അധികമാണ് വർദ്ധിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഡെവലപ്പർ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നത്.

2017 മുതലാണ് ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കാൻ ആപ്പിൾ ആരംഭിച്ചത്. ഐഫോണുകളുടെ നിർമ്മാണ പാറ്റേണുകളും, പ്രാദേശിക ഘടക നിർമ്മാതാക്കളും വഴി ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ജോലികളെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങളാണ് ആപ്പിൾ പദ്ധതിയിടുന്നത്. ആപ്പിളിന്റെ ആദ്യ റീട്ടെയിൽ സ്റ്റോർ നാളെ മുതലാണ് രാജ്യത്ത് പ്രവർത്തനമാരംഭിക്കുക.

Also Read: ദേശീയ പതാകയുടെ ചിത്രം മുഖത്ത്, യുവതിക്ക് സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button