Latest NewsNewsLife Style

പ്രമേഹരോഗികൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ…

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രമേഹം ഹൃദയം, വൃക്ക, കണ്ണുകളുടെ ആരോ​ഗ്യത്തെയും ബാധിക്കാം. കൂടാതെ രോഗനിയന്ത്രണം ശരിയായില്ലെങ്കിൽ അമിതമായ പഞ്ചസാര രക്തപ്രവാഹത്തിൽ നിലനിൽക്കുകയും ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും.

പ്രഭാതഭക്ഷണം പ്രമേഹ നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കും. ശരിയായ പ്രഭാതഭക്ഷണത്തിന് ദിവസം മുഴുവൻ  ഊർജനിലവാരം നിലനിർത്താനു മാനസികാവസ്ഥ മെച്ചപ്പെടുത്താനും കഴിയും.

പ്രമേഹം ഒരു ജീവിതശൈലി രോ​ഗമാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ‍​രോ​ഗത്തെ നിയന്ത്രിക്കാനാകും. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. പകൽ സമയം സജീവമായി നിലനിർത്താൻ ശരിയായ പോഷണം നൽകുക. പക്ഷേ, പ്രഭാതഭക്ഷണത്തിന് ശരിയായ ഭക്ഷണങ്ങളുടെ സംയോജനം വളരെ പ്രധാനമാണ്. അത് പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമോ അതോ നിലനിർത്തുമോ എന്ന് തീരുമാനിക്കും.

പഴം, തൈര് എന്നിവ അടങ്ങിയ പ്രധാത ഭക്ഷണം പ്രമേഹമുള്ളവർക്ക് കൂടുതൽ ​ഗുണം ചെയ്യും. തൈരോ നട്സോ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഗ്ലൈസെമിക് അളവ് കുറയ്ക്കുകയും പഞ്ചസാരയുടെ അളവ് കൂടാതിരിക്കുകയും ചെയ്യും.

കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉപ്പുമാവ് പ്രമേഹമുള്ളവർക്ക് മികച്ചൊരു ഭക്ഷണമാണ്. ദാൽ, മുട്ട, സാമ്പാർ, ചട്ണി, ഇഡ്‌ലി, പനീർ എന്നിവയും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണത്തിന് എല്ലായ്‌പ്പോഴും പേശികളുടെ വളർച്ചയ്‌ക്കൊപ്പം പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായകമാണ്.

പ്രഭാതഭക്ഷണത്തിൽ ഫൈബർ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നാരുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ  പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുന്നു. പ്രമേഹമുള്ള ആളുകൾ പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണത്തോടൊപ്പം ഒരു പഴം ചേർക്കുന്നത് നല്ലതാണ്. വെള്ളരിക്ക ജ്യൂസ്, സെലറി ജ്യൂസ്, തക്കാളി, പുതിന ജ്യൂസ്. ചീര, ഓറഞ്ച്, കാരറ്റ്, പോലുള്ള ഭക്ഷണങ്ങളും കഴിക്കുക.

ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഭക്ഷണങ്ങളാണ് നല്ല കൊഴുപ്പുകൾ. ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, തണ്ണിമത്തൻ വിത്തുകൾ, ചിയ വിത്തുകൾ തുടങ്ങിയവ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടങ്ങളാണ്. നിങ്ങൾ തിരക്കിലാണെങ്കിൽ, അന്നത്തെ പോഷണം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബദാം, ചിയ വിത്ത്, ഒരു പഴം എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ സ്മൂത്തി കഴിക്കുക, അങ്ങനെ നിങ്ങൾക്ക് ദിവസത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കും. മധുര തുളസി വിത്തുകൾ വെള്ളത്തിൽ കുതിർത്തത് ഒമേഗ -3 ഫാറ്റി ആസിഡുകളുടെ അളവ് ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button