Latest NewsIndiaNews

പുൽവാമയിൽ ആറ് കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തി, ഒഴിവായത് വൻ ദുരന്തം

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് വ്യക്തമാക്കി

ജമ്മു കാശ്മീരിലെ പുൽവാമയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ആറ് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. പുൽവാമ സ്വദേശി ഇഷ്ഫാഖ് അഹമ്മദ് എന്ന ഭീകരനിൽ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്. ജമ്മു കാശ്മീരിലെ വിവിധ മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് പിന്നിൽ കൂടുതൽ ആളുകൾ പ്രവർത്തിക്കുന്നുണ്ടോയെന്നും കണ്ടെത്തുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അതേസമയം, സ്ഫോടക വസ്തുക്കൾ കൃത്യസമയത്ത് കണ്ടെടുത്തതിനാൽ, പ്രദേശത്ത് വലിയ ദുരന്തം ഒഴിവായതായി പോലീസ് അറിയിച്ചു.

Also Read: കേരള സ്റ്റോറിക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസിലാകുന്നില്ല: കേന്ദ്രമന്ത്രി

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ രജൗരിയിൽ ഭീകരരും ഇന്ത്യൻ സൈനികരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ 5 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. കൂടാതെ, മേജർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button