Latest NewsIndiaNews

മഹാകുംഭ മേള: പ്രയാഗ് രാജിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടും

2025-ലാണ് അടുത്ത കുംഭമേള നടക്കുക

മഹാകുംഭ മേളയുടെ മുന്നോടിയായി യുപിയിലെ പ്രധാന ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കും. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ പ്രയാഗ് രാജിലെ ക്ഷേത്രങ്ങളാണ് നവീകരിക്കുക. ഇതിനായി ഭരദ്വാജ് ആശ്രമത്തിന്റെ പ്രവേശന കവാടം, ഇടനാഴി തുടങ്ങിയവയുടെ വികസനത്തിനായി 15.43 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, പ്രദേശത്ത് 13.57 കോടി രൂപയുടെ മറ്റ് നവീകരണ പ്രവർത്തനങ്ങളും നടത്തുന്നതാണ്.

നാഗ വാസുകി ക്ഷേത്രത്തിന് 5.43 കോടി, ദശാശ്വമേധാ ക്ഷേത്രത്തിന് 2.83 കോടി, മങ്കമേശ്വര ക്ഷേത്രത്തിന് 6.68 കോടി, ആലോപ്ശങ്കരീ ക്ഷേത്രത്തിന് 7 കോടി, പടിവ മഹാദേവ് ക്ഷേത്രത്തിന് 10 കോടി, പഞ്ച്കോസി പരിക്രമണ പാതയിൽ വരുന്ന ക്ഷേത്രങ്ങൾക്ക് 5 കോടി, കോട്ടേശ്വർ മഹാദേവ് ക്ഷേത്രത്തിന് 1.5 കോടി കല്യാണി ദേവി ക്ഷേത്ര വികസനത്തിന് 1 കോടി എന്നിങ്ങനെയാണ് തുക വിനിയോഗിക്കുക. ഇതിന് പുറമേ, സംഗമത്തിൽ സ്ഥിതി ചെയ്യുന്ന ബഡേ ഹനുമാൻജി ക്ഷേത്രം ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ വൈദ്യുത ദീപാലങ്കാരത്തിനായി 1.04 കോടി രൂപയും ചെലവഴിക്കുന്നതാണ്. 2025-ലാണ് അടുത്ത കുംഭമേള നടക്കുക.

Also Read: ‘കാർ ലോൺ മേള’ സംഘടിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്, ലക്ഷ്യം ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button