Latest NewsNewsIndia

ട്രെയിൻ ദുരന്തം: ടിക്കറ്റ് നിരക്കുകൾ ഉയർത്തരുത്, വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം

ഒഡീഷയിൽ നടന്ന ദുരന്തത്തോടെ ഷെഡ്യൂൾ ചെയ്ത നിരവധി ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്

ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തതലത്തിൽ വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ആളുകളും യാത്രയ്ക്കായി വിമാനം മാർഗ്ഗം തേടുന്ന സാഹചര്യത്തിലാണ് നിരക്ക് വർദ്ധിപ്പിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. നിരവധി പേർ ദുരന്തമുഖത്തേക്ക് എത്തുന്നതിനാൽ ഭുവനേശ്വറിലേക്കും, ഒഡീഷയിലേക്കുമുളള നിരക്ക് വർദ്ധനവ് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.

ഒഡീഷയിൽ നടന്ന ദുരന്തത്തോടെ ഷെഡ്യൂൾ ചെയ്ത നിരവധി ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. അതിനാൽ, കൂടുതൽ ആളുകളും ഭുവനേശ്വറിൽ നിന്നും ഒഡീഷയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നുമുള്ള എയർസർവീസുകളെ ആശ്രയിക്കാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 280- ലധികം പിന്നിട്ടിട്ടുണ്ട്. കൂടാതെ, ഒട്ടനവധി പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രി അടക്കമുള്ള നിരവധി മന്ത്രിമാർ ഇതിനോടകം തന്നെ അപകടസ്ഥലം സന്ദർശിച്ചിട്ടുണ്ട്.

Also Read: ‘മാംസം കഴിക്കണം, പിതാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം’: കാമുകന്റെ ക്രൂരത, അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button