KeralaLatest NewsNews

ഇന്ന് മുതൽ മെല്ലെ പോകാം! റോഡുകളിലെ പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ

ചരക്ക് വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിലും, 4 വരി ദേശീയപാതയിലും 80 കിലോമീറ്റർ വേഗപരിധിയിലാണ് യാത്ര ചെയ്യാനാകുക

സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. പുതുക്കിയ വേഗപരിധി അനുസരിച്ച്, 9 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 4 വരി ദേശീയപാതയിൽ 100 കിലോമീറ്റർ വരെയും, 6 വരി ദേശീയപാതയിൽ 110 കിലോമീറ്റർ വരെയും സഞ്ചരിക്കാനാകും. അതേസമയം, മറ്റ് ദേശീയപാത, 3 വരി സംസ്ഥാനപാത എന്നിവയിൽ 90 കിലോമീറ്ററും, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിലോമീറ്ററും, മറ്റ് റോഡുകളിൽ 50 കിലോമീറ്ററും, നഗര റോഡുകളിൽ 50 കിലോമീറ്ററുമാണ് വേഗപരിധി നിശ്ചയിച്ചിട്ടുള്ളത്.

ലൈറ്റ്-മീഡിയം ഹെവി യാത്രാ വാഹനങ്ങൾക്ക് 7 വരി ദേശീയപാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയപാതയിൽ 90 കിലോമീറ്റർ, മറ്റു ദേശീയപാതകളിൽ 85 കിലോമീറ്റർ, 4 വരി സംസ്ഥാനപാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ല റോഡുകളിലും 70 കിലോമീറ്റർ, മറ്റ് റോഡുകളിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയുള്ള വേഗതയിൽ സഞ്ചരിക്കാവുന്നതാണ്.

Also Read: ബാലസോർ ട്രെയിൻ അപകടം: സേഫ്റ്റി കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചു, അർച്ചന ജോഷിയെ മാറ്റി, നടപടിയുമായി ഇന്ത്യൻ റെയിൽവേ

ചരക്ക് വാഹനങ്ങൾക്ക് 6 വരി ദേശീയപാതയിലും, 4 വരി ദേശീയപാതയിലും 80 കിലോമീറ്റർ വേഗപരിധിയിലാണ് യാത്ര ചെയ്യാനാകുക. അതേസമയം, 4 വരി സംസ്ഥാനപാതകളിൽ 70 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്റർ, മറ്റ് റോഡുകളിൽ 60 കിലോമീറ്റർ, നഗര റോഡുകളിൽ 50 കിലോമീറ്റർ എന്നിങ്ങനെയാണ് നിജപ്പെടുത്തിയ വേഗപരിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button