Latest NewsNewsLife StyleFood & CookeryHealth & Fitness

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. അതിനാൽ, ശ്വാസകോശം ആരോഗ്യത്തോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ക്രമരഹിതമായ ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നത്.

പുകവലി ഒഴിവാക്കുക, മലിനമായ വായു ശ്വസിക്കാതിരിക്കുക, ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നിവ ഒരു പരിധിവരെ ശ്വാസകോശത്തെ സംരക്ഷിക്കും. ശ്വാസകോശാരോഗ്യത്തിന് ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. അതുകൊണ്ട് ശ്വാസകോശാരോഗ്യത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ നോക്കാം.

സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയ ബെറികൾ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ ശ്വാസകോശാരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ കൊളസ്ട്രോൾ അകറ്റാനും ഹൃദയാരോഗ്യത്തിനും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

‘ആശ്വാസം’ പദ്ധതി: തിരുവനന്തപുരം ജില്ലക്ക് ഓക്സിജൻ കോൺസണ്ട്രേറ്ററുകളുമായി മമ്മൂട്ടി

പച്ചക്കറികൾ കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. ചീര, കാബേജ്, മുരിങ്ങയില എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശ അർബുദം തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി. തക്കാളിയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ശ്വാസകോശാരോഗ്യത്തിന് ഏറെ നല്ലതാണ്.

നൈട്രേറ്റുകളാൽ സമ്പുഷ്ടമായതിനാൽ ബീറ്റ്റൂട്ട് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.

കെട്ടു കയറുകൾ കുരുക്കാവാതെ നോക്കാം: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

ആന്റി ഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ആപ്പിൾ. ദിവസവും ആപ്പിൾ കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിനും ആപ്പിൾ നല്ലതാണ്.

മഞ്ഞളിന് നിറം നൽകുന്ന രാസവസ്തുവാണ് കുർക്കുമിൻ. പല മെഡിക്കൽ അവസ്ഥകളിലും ഇത് പ്രയോജനകരമാണ്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകൾക്കെതിരെയും മഞ്ഞൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button