Latest NewsNewsIndia

‘രാജിവെക്കാന്‍ നിര്‍ബന്ധിച്ചു, ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണി’: വെളിപ്പെടുത്തലുമായി ബൈജൂസ്​ ആപ്പ്​ ജീവനക്കാരി

ഡൽഹി: രാജിവെക്കാന്‍ നിര്‍ബന്ധിച്ചതായും ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതയുമുള്ള ബൈജൂസ് ആപ്പ് ജീവനക്കാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച വീഡിയോയിലാണ് അകാന്‍ഷ ഖേംക എന്ന യുവതി പൊട്ടിക്കരഞ്ഞുകൊണ്ട് തന്‍റെ​ പ്രയാസങ്ങൾ വിവരിച്ചത്. രാജിവെച്ചില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ശമ്പളം തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അക്കാദമിക് സ്‌പെഷ്യലിസ്റ്റായ അകാന്‍ഷ വിഡിയോയിൽ പറയുന്നു.

കുടുംബത്തില്‍ വരുമാനമുള്ള ഏക വ്യക്തി താനാണെന്നും തനിക്ക് നല്‍കാനുള്ള ശമ്പളക്കുടിശ്ശിക തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും യുവതി പറഞ്ഞു. ഈ നിര്‍ണായക സമയത്ത് സര്‍ക്കാരില്‍ നിന്ന് തനിക്ക് പിന്തുണ വേണമെന്നും നീതി ലഭ്യമാക്കണമെന്നും ആകാന്‍ഷ വീഡിയോയില്‍ ആവശ്യപ്പെട്ടു.

യാത്രക്കാരുടെ എണ്ണം ഉയർന്നു! കൊച്ചിയിലേക്ക് കൂടുതൽ സർവീസ് നടത്താനൊരുങ്ങി ഇത്തിഹാദ് എയർവെയ്സ്

ആകാന്‍ഷയുടെ വാക്കുകൾ ഇങ്ങനെ;

ഇതിനൊരു പരിഹാരമായില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. വേറൊരു വഴിയും മുന്നിലില്ല. ഞാന്‍ രാജിവെച്ച് പോയില്ലെങ്കില്‍ ഓഗസ്റ്റ് ഒന്ന് വരെയുള്ള എന്റെ ശമ്പളം പിടിച്ചുവയ്ക്കും. ജോലിയിലെ മോശം പ്രകടനവും മോശം പെരുമാറ്റവും കാരണം എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെന്ന് എന്റെ മാനേജര്‍ പിരിച്ചുവിട്ടുകൊണ്ടുള്ള അറിയിപ്പ് നല്‍കിയ യോഗത്തില്‍ പറഞ്ഞു. എന്നാല്‍, എച്ച്ആറിനെ സമീപിച്ചപ്പോള്‍ ഇത് കാരണമല്ല എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതെന്ന് പറഞ്ഞു.

ജൂലൈ 28ന് മുമ്പായി ജോലിയില്‍ നിന്ന് രാജിവെക്കണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കില്‍ ഓഗസ്റ്റ് ഒന്നിന് സാലറി ലഭിക്കില്ലെന്നും പറഞ്ഞു. എനിക്ക് 30, 35 ദിവസം വരെ സമയമാണ് വേണ്ടത്. കുടുംബത്തില്‍ വരുമാനമുള്ള ഏക വ്യക്തി ഞാനാണ്. എന്റെ ഭര്‍ത്താവിന് സുഖമില്ലാത്തയാളാണ്. വായ്പയെടുത്തത് തിരിച്ചടയ്ക്കാനുണ്ട്. അവര്‍ ശമ്പളം തന്നില്ലെങ്കില്‍ ഞാന്‍ എങ്ങനെയാണ് ജീവിക്കുക.’

shortlink

Related Articles

Post Your Comments

Related Articles


Back to top button