Latest NewsNewsLife Style

ചോക്ലേറ്റ് കഴിക്കുന്നതിന്റെ ചില ആരോ​ഗ്യ​​​ഗുണങ്ങളെ കുറിച്ചറിയാം

എല്ലാ വർഷവും ഫെബ്രുവരി 7 ന് റോസ് ഡേയോടെയാണ് വാലന്റൈൻസ് വീക്ക് ആരംഭിക്കുന്നത്. തുടർന്ന് പ്രൊപ്പോസ് ഡേയും. പ്രണയത്തിന്റെ ആഴ്‌ചയിലെ മൂന്നാമത്തെ ദിവസമാണ് ചോക്ലേറ്റ് ദിനം. അതായത് ഫെബ്രുവരി 9-ന്. ചോക്ലേറ്റ് ദിനത്തിൽ ആളുകൾ അവരുടെ പ്രണയികൾക്കും പങ്കാളികൾക്കും സമ്മാനമായി നൽകുന്നു.

നാവിലെ രുചിക്കൊപ്പം ചോക്ലേറ്റ് സന്തോഷവും നൽകും. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് ചോക്ലേറ്റ്. രുചി കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ചോക്ലേറ്റ് പിന്നീട് എല്ലായിടത്തും പ്രിയം നേടുകയായിരുന്നു. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോളിക് സംയുക്തങ്ങൾ സജീവമാണെന്നും അവ ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങൾ പറയുന്നു.

മഗ്നീഷ്യം, സിങ്ക്, ആൻറി ഓക്സിഡന്റ്സ് എന്നിവ ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫേറ്റ്, പ്രോട്ടീൻ, കാൽസ്യം മുതലായവ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു. ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിൻറെ ആരോഗ്യത്തിന് വരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ചോക്ലേറ്റുകളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. മിക്ക ഭക്ഷണങ്ങളേക്കാളും കൂടുതൽ ആന്റിഓക്‌സിഡന്റുകളുണ്ടെന്ന് വിദഗ്ധർ പറയുന്നു. ചോക്ലേറ്റ് ശരീരത്തിന്റെ ഇൻസുലിൻ പ്രതിരോധത്തെ നേരിട്ട് സ്വാധീനിക്കുകയും പ്രമേഹ സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഡാർക്ക് ചോക്ലേറ്റിൽ പഞ്ചസാര അടങ്ങിയതിനേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു.

ചോക്ലേറ്റിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ രക്തക്കുഴലുകൾ വിശ്രമിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

 

ചോക്ലേറ്റ് ചേർക്കുന്നത് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നു. കഠിനമായ വ്യായാമത്തിന് ശേഷമുള്ള ചോക്ലേറ്റ് മിൽക്ക്  പേശികളെ വീണ്ടെടുക്കാൻ സഹായിക്കും. വ്യായാമത്തിന് മുമ്പ് ഡാർക്ക് ചോക്ലേറ്റ് കഴിക്കുമ്പോൾ ആവശ്യമായ ഊർജ്ജം ലഭിക്കും.

 

തലച്ചോറിന്റെ മെമ്മറി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ചോക്ലേറ്റ് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ തലച്ചോറിന്റെ പ്രവർത്തനത്തിന്റെ വേഗത, ശ്രദ്ധ, മെമ്മറി എന്നിവ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

‘ഡിപ്രഷൻ’  (വിഷാദരോഗം) ഉള്ളവരും ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കാൻ ചോക്ലേറ്റിന് സവിശേഷമായ കഴിവുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, സിങ്ക്, സെലേനിയം, ഇലക്ട്രോലൈറ്റുകൾ എന്നിവയാണ് ബുദ്ധിയുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ പ്രയോജനപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button