KasargodNattuvarthaLatest NewsKeralaNews

ര​ണ്ട് സൂ​പ്പർ മാ​ർ​ക്ക​റ്റു​ക​ളിൽ മോഷണം: പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടു

ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ​നി​ന്ന് 53000 രൂ​പ​യും സ്വ​ർ​ണ ചെ​യി​നു​മാ​ണ് മോ​ഷ​ണം പോ​യ​ത്

കാ​ഞ്ഞ​ങ്ങാ​ട്: പ​ര​പ്പ​യി​ൽ ര​ണ്ട് സൂ​പ്പർ മാ​ർ​ക്ക​റ്റു​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. ഫാ​മി​ലി ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ലും അ​ഞ്ച​ര​ക്ക​ണ്ടി സൂ​പ്പർ​ മാ​ർ​ക്ക​റ്റി​ലു​മാ​ണ് മോഷണം നടന്നത്. ഫാ​മി​ലി ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ​നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സംഭവം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ക​വ​ർ​ച്ച വി​വ​രം പുറത്ത​റി​യു​ന്ന​ത്. പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റു​ക​യാ​യി​രു​ന്നു. അ​ഞ്ച​ര​ക്ക​ണ്ടി സൂപ്പർ മാ​ർ​ക്ക​റ്റി​ലും ക​ള്ള​ൻ ക​യ​റി​യി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ​നി​ന്ന് 53000 രൂ​പ​യും സ്വ​ർ​ണ ചെ​യി​നു​മാ​ണ് മോ​ഷ​ണം പോ​യ​ത്. മേ​ശ വ​ലി​പ്പി​ൽ നി​ന്നാ​ണ് പ​ണ​വും ആ​ഭ​ര​ണ​വും ക​വ​ർ​ന്ന​ത്.

Read Also : ശരീരത്തിലെ അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! രാവിലെ തണുത്ത വെള്ളം കുടിക്കൂ

ഫാ​മി​ലി ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ അ​ക​ത്ത് ക​റ​ൻ​സി നോ​ട്ടു​ക​ൾ ചി​ത​റി​കി​ട​ന്നി​രു​ന്നു. താ​ഴെ പ​ര​പ്പ​യി​ൽ ഒ​രു മാ​സം മു​മ്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​ഞ്ച​ര​ക്ക​ണ്ടി സൂ​പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സും സ്ഥാ​പ​ന ഉ​ട​മ​ക​ളു​മെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണ​വും ആ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പ​ര​പ്പ​യി​ലെ സ​പ്ലൈ​കോയി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. പ്ര​തി​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button