Latest NewsNewsBusiness

കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന ഇൻഷുറൻസ് പരിരക്ഷ, പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്

ഒരു വർഷമാണ് പോളിസി കാലാവധി

കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന തുകയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികൾ അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് തപാൽ വകുപ്പ്. സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ ഇതിനോടകം തന്നെ നിരവധി പദ്ധതികൾ തപാൽ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ ഒന്നാണ് 399 രൂപ വാർഷിക പ്രീമിയത്തിൽ 10 ലക്ഷം രൂപ വരെ പരിരക്ഷ ഉറപ്പുവരുത്തുന്ന ‘ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഗാർഡ്’ പോളിസി. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു അപകട ഇൻഷുറൻസ് പോളിസിയാണ്. അപകട മരണങ്ങൾ, അപകടത്തെ തുടർന്ന് ഉണ്ടാകുന്ന ശാരീരിക വൈകല്യങ്ങൾ എന്നിവയ്ക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിക്കും.

അപകടത്തെ തുടർന്നുള്ള പോളിസി ഉടമയുടെ മരണം അല്ലെങ്കിൽ സ്ഥിരമായ പൂർണ വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം, അവയവ നഷ്ടം എന്നീ അവസ്ഥകളിൽ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി ലഭിക്കും. അതേസമയം, അപകടത്തിൽപ്പെട്ട വ്യക്തിയുടെ ആശുപത്രി ചികിത്സയ്ക്കായി 60,000 രൂപ വരെയാണ് ലഭിക്കുക. കിടത്തി ചികിത്സ ആവശ്യമില്ലാത്തവർക്ക് 30,000 രൂപ വരെ ലഭിക്കും. അതേസമയം, 299 രൂപ പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുമെങ്കിലും, മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം, ആശുപത്രിയിലെ ചികിത്സക്കായി പ്രതിദിനം ലഭിക്കുന്ന സഹായം, മരണാനന്തര ചെലവ് തുടങ്ങിയവ ലഭിക്കുകയില്ല.

Also Read: ജി 20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്ത് ഇന്ന് തുടക്കം: നിർണ്ണായക വിഷയങ്ങളിൽ സംയുക്ത പ്രഖ്യാപനത്തിന് സാധ്യത

പോളിസിയുമായി ബന്ധപ്പെട്ടുള്ള മുഴുവൻ ആനുകൂല്യങ്ങളും ക്ലെയിം ചെയ്യണമെങ്കിൽ 399 രൂപയാണ് വാർഷിക പ്രീമിയമായി അടയ്ക്കേണ്ടത്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും. അല്ലാത്തവർ 200 രൂപ നൽകി അക്കൗണ്ട് തുടങ്ങിയതിനു ശേഷം പദ്ധതിയിൽ ചേരാവുന്നതാണ്. 18 വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗാമാകാൻ കഴിയും. ഒരു വർഷമാണ് പോളിസി കാലാവധി. ഓരോ വർഷവും പോളിസി പുതുക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button