KeralaLatest NewsNews

കെമിക്കൽ ഫാക്ടറിയ്ക്ക് തീപിടിച്ചു: നിരവധി പേർക്ക് പരിക്ക്

ചണ്ഡിഗഡ്: കെമിക്കൽ ഫാക്ടറിയ്ക്ക് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം.

Read Also: പൊലീസ് പട്രോളിങ്ങിനിടെ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയില്‍

തീപിടുത്തത്തിൽ അഞ്ചിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ സമീപത്തെ മൊഹാലി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20ലധികം ഫയർ ടെൻഡറുകൾ രക്ഷാപ്രവർത്തനത്തിന് വേണ്ടി മേഖലയിലെത്തി.

പ്രദേശത്ത് വ്യാപക രീതിയിൽ കറുത്ത പുക പടർന്നിട്ടുണ്ട്. ഇന്ന് 11ഓടെയാണ് ചെറിയ പൊട്ടിത്തെറിയോടെ തീപിടിത്തമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആശുപത്രിയിൽ ചികിത്സയിലുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

Read Also: വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം, റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button