Latest NewsNewsTechnology

റേഡിയേഷൻ ആരോപണങ്ങൾക്ക് പിന്നാലെ ഈ മോഡലിന് പുതിയ അപ്ഡേറ്റുമായി ആപ്പിൾ, കൂടുതൽ വിവരങ്ങൾ അറിയാം

റേഡിയേഷൻ പരിധി ഉയർന്ന സാഹചര്യത്തിൽ ഐഫോൺ 12-ന്റെ വിൽപ്പന നിർത്തിവെക്കാൻ ആപ്പിളിനോട് ഫ്രാൻസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു

റേഡിയേഷൻ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഐഫോൺ 12-ന് ഫ്രാൻസിൽ പുതിയ അപ്ഡേറ്റ് പുറത്തിറക്കി ആപ്പിൾ. അടുത്തിടെ ഐഫോൺ 12 മോഡലുകൾക്ക് ഉയർന്ന റേഡിയേഷൻ പരിധിയാണ് ഉള്ളതെന്ന് ഫ്രാൻസിലെ റേഡിയേഷൻ നിരീക്ഷണ ഏജൻസിയായ ആൽഫർ കണ്ടെത്തിയിരുന്നു. ഐഫോൺ 12-ന് സാധാരണയുള്ളതിനേക്കാൾ സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ് (Specific Absorption rate) കൂടുതലാണെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. കൂടാതെ, യൂറോപ്യൻ യൂണിയൻ നിശ്ചയിച്ചിലും അധികമാണ് റേഡിയേഷൻ പരിധിയെന്നും വ്യക്തമാക്കി.

റേഡിയേഷൻ പരിധി ഉയർന്ന സാഹചര്യത്തിൽ ഐഫോൺ 12-ന്റെ വിൽപ്പന നിർത്തിവെക്കാൻ ആപ്പിളിനോട് ഫ്രാൻസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. നിലവിൽ, ഫ്രഞ്ച് അധികൃതരുടെ ഫോണിൽ ഐഫോൺ 12-ന്റെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭ്യമാണ്. അതേസമയം, റേഡിയേഷൻ പരിധി സംബന്ധിച്ച് ഐഫോൺ 12-ന് നിരവധി സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുള്ളതായി ആപ്പിൾ വ്യക്തമാക്കി.

Also Read: 2023 ക്രിക്കറ്റ് ലോകകപ്പ്: ഏഴ് വർഷത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button