PathanamthittaLatest NewsKeralaNattuvarthaNews

വാ​ഹ​നമോഷണം, ലക്ഷ്യം മറിച്ചു വിൽക്കലല്ല, ഓടിക്കൽ: ര​ണ്ട് പേ​ർ അറസ്റ്റിൽ

എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് എ​ര​മ​ല്ലൂ​ർ വ​ള്ള​വ​നാ​ട് വി​പി​ൻ (29), കു​ഴു​വേ​ലി നി​ക​ർ​ത്തി​ൽ ആ​ദി​ത്യ​ൻ (21) എ​ന്നി​വ​രെയാ​ണ് പിടികൂടിയത്

അ​രൂ​ർ: വാ​ഹ​ന മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ളാ​യ ര​ണ്ട് പേ​ർ പൊലീസ് പി​ടി​യി​ൽ. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് എ​ര​മ​ല്ലൂ​ർ വ​ള്ള​വ​നാ​ട് വി​പി​ൻ (29), കു​ഴു​വേ​ലി നി​ക​ർ​ത്തി​ൽ ആ​ദി​ത്യ​ൻ (21) എ​ന്നി​വ​രെയാ​ണ് പിടികൂടിയത്. അ​രൂ​ർ പൊ​ലീ​സാണ് പി​ടി​കൂടി​യ​ത്.

ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് രാ​ത്രി 12.30നാ​ണ് ക​ട​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ൻ മോ​ഷ്ടി​ച്ച​ത്. ച​ന്തി​രൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ഫോ​ർ യു ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ വാ​ഹ​ന​മാ​ണ് ക​വ​ർ​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​വ​ർ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തി​ൽ ആ​കൃ​ഷ്ട​രാ​ണ്. മോ​ഷ്ടി​ച്ച് മ​റി​ച്ചു വി​ൽ​ക്കു​ക​യ​ല്ല മ​റി​ച്ച് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Read Also : കാ​ർ പി​ക്ക​പ്പ് ജീ​പ്പി​ൽ ഇ​ടി​ച്ച് അപകടം: കാ​ർ​യാ​ത്രക്കാരനാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

മോ​ഷ്ടി​ച്ച പി​ക്ക​പ്പ് വാ​ൻ ഓ​ടി​ച്ച് എ​റ​ണാ​കു​ളം തേ​വ​ര പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ അ​വി​ടെ വ​ച്ച് പെ​ട്രോ​ൾ തീ​ർ​ന്നു. കൈ​യി​ൽ പ​ണ​മി​ല്ലാ​തി​രു​ന്ന​തി​നെ​ തു​ട​ർ​ന്ന്, വ​ണ്ടി ഉ​പ​ക്ഷി​ച്ച് തി​രി​കെ പോ​ന്ന​താ​യും പ​റ​യു​ന്നു.

ആ​ദി​ത്യ​ൻ അ​രൂ​ർ സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള​യാ​ളാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button