
തിരുപ്പൂർ : തമിഴ്നാട് തിരുപ്പൂര്‍ കങ്കയത്ത് കാര്‍ മരത്തിലിടിച്ച് അപകടം. വാഹനാപകടത്തില്‍ മൂന്ന് മൂന്നാര്‍ സ്വദേശികള്‍ മരിച്ചു. നിക്സണ് (46), ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്.
മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വയസ്സുള്ള ഇളയ കുട്ടി മൗന ശ്രീ തിരുപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ താമസക്കാരാണ് ഇവര്‍.
തമിഴ്നാട്ടിലെ ബന്ധു വീട്ടില്‍ പോയി മൂന്നാറിലേക്ക് തിരികെ വരും വഴിയാണ് അപകടുമുണ്ടായത്. നിക്സണ് ആണ് കാറോടിച്ചിരുന്നത്.
Post Your Comments