Latest NewsNewsInternational

ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമ്മിച്ച ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ്

ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. -ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമ്മിച്ച ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

“അമേരിക്കയിൽ വിതരണം ചെയ്യുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റെവിടെയെങ്കിലുമോ അല്ല, അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് ടിം കുക്കിനെ വളരെ മുമ്പേ അറിയിച്ചിരുന്നു. ആപ്പിൾ യുഎസിനു കുറഞ്ഞത് 25% താരിഫ് നൽകണം,” ട്രംപ് ട്രൂത്ത് സോഷ്യലിൽ  കുറിച്ചു.

ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഐഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നത്. ഐ ഫോണുകളുടെ പ്രധാന ഉൽപ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിൻ്റെ നീക്കത്തിനിടെയാണ് ട്രംപിൻ്റെ പരാമർശം. ട്രംപ് ഭരണകൂടത്തിൻ്റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമ്മാതാക്കൾ ഇന്ത്യയിലെ ഉൽപ്പാദനം വിപുലീകരിക്കാനും ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനും പദ്ധതിയിടുന്ന നിർണ്ണായക സമയത്താണ്  ഇന്ത്യയിലെ ഉൽപ്പാദനത്തിനെതിരെയുള്ള പരാമർശം

shortlink

Related Articles

Post Your Comments

Related Articles


Back to top button