
പഞ്ചാബിലെ അമൃത്സറില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അമൃത്സറില്‍ കാംമ്പൂ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മജീത്തീയ ബൈപ്പാസില്‍ ആളൊഴിഞ്ഞ പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ഖാലിസ്ഥാന്‍ സംഘടനയായ ബബര്‍ ഖല്‍സയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് അമൃത്സര്‍ കനത്ത ജാഗ്രതയിലാണ്.
രാവിലെ 9.20 ഓടെയാണ് മജിത്തീയ ബൈപ്പാസിന് സമീപം സ്‌ഫോടനം കേട്ടത്. ഉഗ്രമായ സ്‌ഫോടനം ശബ്ദം മൂന്ന് കിലോമീറ്ററിന് അപ്പുറം വരെ കേട്ടെന്നാണ് വിവരം. ആറ് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരില്‍ പ്രദേശത്തുള്ളവരും ഉള്‍പ്പെടുന്നു. ഇതില്‍ ഒരാളുടെ പരിക്ക് അതീവഗുരുതരമായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നിരോധിത ഭീകരസംഘടനയായ ബബര്‍ ഖല്‍സയില്‍ അംഗമായ വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Post Your Comments