Latest NewsNewsIndia

70 ലക്ഷം വില വരുന്ന ഇ-സിഗരറ്റുമായി യുവതി ചെന്നൈയിൽ പിടിയിൽ : യുവതി എത്തിയത് ക്വാലലംപൂരിൽ നിന്ന്

ക്വാലലംപൂർ വിമാനത്താവളത്തിൽ അജ്ഞാത വ്യക്തിയാണ് പാഴ്സൽ കൈമാറിയതെന്ന് സ്ത്രീ അവകാശപ്പെട്ടു

ചെന്നൈ: വിമാനയാത്രക്കാരിയിൽ നിന്നും മലേഷ്യയിൽ നിന്ന് കടത്തിയ 70 ലക്ഷം രൂപയുടെ ഇ-സിഗരറ്റുകളും കണക്കിൽപ്പെടാത്ത അമേരിക്കൻ ഡോളറും പിടികൂടി. ക്വാലലംപൂരിൽ നിന്നുള്ള വിമാനം ചെന്നൈ വിമാനത്താവളത്തിൽ എ‌ത്തിയപ്പോഴാണ് സംഭവം.

പതിവ് പരിശോധനകൾക്കിടെ, പരസ്പര വിരുദ്ധമായ മറുപടി നൽകിയ വനിതയുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകളും ഡോളറും കണ്ടെത്തിയത്. ഉടൻ തന്നെ സാധനങ്ങൾ കണ്ടുകെട്ടി. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി യുവതിയെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ, ക്വാലലംപൂർ വിമാനത്താവളത്തിൽ അജ്ഞാത വ്യക്തിയാണ് പാഴ്സൽ കൈമാറിയതെന്ന് സ്ത്രീ അവകാശപ്പെട്ടു.

ചെന്നൈ വിമാനത്താവളത്തിൽ പാഴ്സൽ കൈമാറണമന്ന് നിർദേശിച്ചിരുന്നതായും പറഞ്ഞു. ഇവരിൽ നിന്ന് പാഴ്സൽ സ്വീകരിക്കാനെത്തിയതെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button