Latest NewsSaudi ArabiaNewsNewsInternationalGulf

ഭൂചലനം: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി സൗദി അറേബ്യ

റിയാദ്: തുർക്കിയ്ക്കും സിറിയയ്ക്കും സഹായഹസ്തവുമായി സൗദി അറേബ്യ. ഭൂചലനത്തെ തുടർന്ന് പ്രതിസന്ധിയിലായ തുർക്കിയിലേക്കും സിറിയയിലേക്കും രക്ഷാസംഘങ്ങളെ അയക്കാനും അടിയന്തരമായി മെഡിക്കൽ, മാനുഷിക സഹായങ്ങൾ എത്തിക്കാനും സൗദി അറേബ്യ തീരുമാനിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരമാണ് നടപടി.

Read Also: അമ്മ എന്ന സെന്റിമെന്റല്‍ കാര്‍ഡ് ഇറക്കി ഒരു ഭീകര നുണച്ചിയെ വെളുപ്പിച്ചെടുക്കാന്‍ നോക്കുകയാണ് അരുണ്‍: അഞ്ജു പ്രഭീഷ്

സിറിയൻ, തുർക്കി ജനങ്ങൾക്കു മെഡിക്കൽ സഹായങ്ങളും തമ്പുകളും ഭക്ഷ്യവസ്തുക്കളും മറ്റു ലോജിസ്റ്റിക് സഹായങ്ങളും അടിയന്തരമായി എത്തിക്കാൻ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററിനു നിർദേശം നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ദുരന്തബാധിതരെ സഹായിക്കാൻ സാഹിം പ്ലാറ്റ്‌ഫോം മുഖേന ജനകീയ സംഭാവന ശേഖരണ ക്യാംപെയിൻ ആരംഭിക്കാനും സൗദി ആവശ്യപ്പെട്ടു.

അതേസമയം, തുർക്കിയ്ക്ക് സഹായഹസ്തവുമായി യുഎഇ.യും രംഗത്തെത്തിയിരുന്നു. ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനും രക്ഷാപ്രവർത്തനത്തിനായി സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിനെ അയക്കാനും യുഎഇ തീരുമാനിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചു. സിറിയയിൽ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര ദുരിതാശ്വാസ വിതരണവും അടിയന്തര സഹായവും നൽകാൻ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിനെ അയക്കാനും ശൈഖ് മുഹമ്മദ് നിർദ്ദേശം നൽകി.

Read Also: നയനയുടെ ദുരൂഹ മരണം, മുറിയില്‍ അജ്ഞാതനായ ഒരാളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button