![](/wp-content/uploads/2019/01/rughnyvrml-1531888548.jpg)
ന്യൂഡല്‍ഹി: സിബിഐയില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അടക്കം 20 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വരുന്ന 24 ന് പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ചേരാനിരിക്കുന്നതിനിടെയാണ് നടപടി. ഇടക്കാല ഡയറക്ടര്‍ എം. നാഗേശ്വര റാവു ആണ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചിരിക്കുന്നത്.
നീരവ് മോദി, മെഹുല്‍ ചോക്സി കേസ് അന്വേഷിക്കുന്ന എസ്.കെ നായരെ മുംബൈ ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്ക് മാറ്റി. ചെന്നൈയില്‍നിന്നുള്ള എസ്പി എ. ശരവണനെയാണ് പകരം നിയമിച്ചത്. ശരവണന് തൂത്തുക്കുടി സ്റ്റര്‍ലൈറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ചു
Post Your Comments