Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2021 -4 December
റോഡ് പണിക്ക് മഴ തടസം തന്നെയാണ്, ചിറാപുഞ്ചിയിൽ റോഡ് പതിനായിരം കിലോമീറ്റർ മാത്രമേയുള്ളു: ജയസൂര്യക്ക് മന്ത്രിയുടെ മറുപടി
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയെ വിമർശിച്ച നടൻ ജയസൂര്യയൂടെ അഭിപ്രായത്തെ മാനിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജയസൂര്യയ്ക്ക് അത് പറയാനുള്ള അവകാശമുണ്ടെന്നും മുഹമ്മദ് റിയാസ്…
Read More » - 4 December
തലശ്ശേരിയില്‍ സ്ഥിതി വലിയ തോതിൽ ആശങ്കാജനകമെന്ന് ജില്ലാ പോലീസ് മേധാവി: അതീവ ജാഗ്രത
കണ്ണൂര്‍: തലശ്ശേരി താലൂക്കില്‍ സ്ഥിതി ആശങ്കാജനകമെന്ന് ജില്ലാ പോലീസ് മേധാവി ആര്. ഇളങ്കോ. തലശേരി താലൂക്കില്‍ വന്‍തോതില്‍ സാമുദായിക- രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരിയില്‍ പോലീസ്…
Read More » - 4 December
അസ്വസ്ഥത, മൂക്കൊലിപ്പ് : ഹിപ്പപ്പൊട്ടാമസിന് കോവിഡ് സ്ഥിരീകരിച്ചു
ബ്രസ്സൽസ്: ബെൽജിയത്തിൽ ഹിപ്പപ്പൊട്ടാമസിന് കോവിഡ് സ്ഥിരീകരിച്ചു. ബ്രസ്സൽസിലെ ആന്റ്വെർപ്പ് മൃഗശാലയിലുള്ള ഹിപ്പപ്പൊട്ടാമസ് ജോഡികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത്തരത്തിലുള്ള ജീവികളിൽ ആദ്യമായാണ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്ന് അധികാരികൾ…
Read More » - 4 December
ഡ്യുക്കാറ്റി ഡെസേർട്ട്എക്സ് മോഡല്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു
ദില്ലി: മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാറ്റി ഡെസേർട്ട്എക്സ് മോഡല്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ 9-ന് 2020 ദുബായി (Dubai) എക്സ്പോയിൽ ഡ്യുക്കാറ്റി വേൾഡ് പ്രീമിയറിന്റെ ഓൺലൈൻ എപ്പിസോഡിനൊപ്പം പുതിയ…
Read More » - 4 December
‘ജവാദ്’ ചുഴലിക്കാറ്റായി: മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ മൂന്നു ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ‘ജവാദ്’ ചുഴലിക്കാറ്റായി മാറി. ഇതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന്…
Read More » - 4 December
പീഡനക്കേസിലെ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ യാതൊരു ആശങ്കയുമില്ലെന്ന് ബിനോയ് കോടിയേരി
മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബീഹാർ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഫലം…
Read More » - 4 December
സന്ദീപ് കൊലക്കേസ്: പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല,ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് കാണിക്കണമെന്ന് ഏരിയ സെക്രട്ടറി
തിരുവല്ല: സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തി കൊന്ന കേസില്‍ പിടിയിലായ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് തിരുവല്ല ഏരിയാസെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി. സിപിഎമ്മിനെതിരെ ആരോപണം…
Read More » - 4 December
ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ഹൃദയത്തിന്റെ…
Read More » - 4 December
പുടിന്റെ റെഡ്ലൈൻ നയം അംഗീകരിക്കില്ലെന്ന് ബൈഡൻ : യു.എസ് റഷ്യ ബന്ധം തകരുന്നു
വാഷിംഗ്ടൺ: അയൽരാജ്യമായ ഉക്രൈനെ ആക്രമിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ റെഡ്ലൈൻ നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അതിർത്തിക്ക് സമീപം 94, 000…
Read More » - 4 December
ആ ടീമുകളിലേക്ക് തിരികെയെത്താൻ ഒരു കളിക്കാരനും ആഗ്രഹിക്കില്ല: ഡാനിയല്‍ വെറ്റോറി
ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളിലേക്ക് തിരികെയെത്താൻ ഒരു കളിക്കാരനും ആഗ്രഹിക്കില്ലെന്ന് ന്യൂസിലാന്‍ഡ് മുന്‍ നായകന് ഡാനിയല്‍ വെറ്റോറി. ബെന്‍ സ്റ്റോകസ് അക്കൂട്ടത്തിലുള്ള…
Read More » - 4 December
മൂന്നുമാസം മുന്‍പ് ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മുംബെയിൽ നിന്ന് കണ്ടെത്തി: സംശയങ്ങൾ ബാക്കി
പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ ബിരുദ വിദ്യാര്‍ഥിനി സൂര്യയെ കണ്ടെത്തി. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈയിൽ നിന്നാണ് 21 കാരിയായ പെൺകുട്ടിയെ കണ്ടെത്തിയത്.…
Read More » - 4 December
യു.പി സ്കൂളിൽ അധ്യാപക ഒഴിവ്: അഭിമുഖം ഡിസംബർ 7ന്
തൃശൂർ : ചാവക്കാട് ബ്ലാങ്ങാട് ജി.എഫ്.യു.പി. സ്കൂളിൽ എൽ.പി.എസ്.ടി.യുടെ താൽക്കാലിക ഒഴിവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഡിസംബർ 7-ന് ഉച്ചയ്ക്ക് 2…
Read More » - 4 December
കോവിഡ് വെല്ലുവിളികളെ നേരിടാൻ മോദിക്ക് കഴിഞ്ഞു, അദ്ദേഹം ഇപ്പോൾ അധികാരത്തിലെത്തിയത് ജനങ്ങളുടെ ഭാഗ്യം: അമിത്ഷാ
ന്യൂഡൽഹി : ഒമിക്രോണിനെ തടയാന്‍ രാജ്യം ഏറെ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. വാക്സിനേഷന് തന്നെയാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് വരുന്നതിന് മുൻപ്…
Read More » - 4 December
‘സ്ത്രീ ഉപഭോഗ വസ്തുവല്ല’ : ആഗോള പ്രതിച്ഛായ മാറ്റാൻ പുതിയ അടവുകളുമായി താലിബാൻ
കാബൂൾ: ലോകത്തിനു മുൻപിൽ പ്രതിച്ഛായ മാറ്റാനുള്ള പുതിയ തന്ത്രങ്ങളുമായി താലിബാൻ. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് താലിബാൻ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. സ്ത്രീയെ ഒരു വസ്തുവായിട്ടല്ല കാണുന്നതെന്നും, വിവാഹം…
Read More » - 4 December
ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്?: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഡോക്ടറോട് ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. മുന്‍പിന്‍ നോക്കാതെയുള്ള പാരസെറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അനാവശ്യമായി പാരസെറ്റാമോള്‍ കഴിച്ചാൽ…
Read More » - 4 December
മാനസിക പ്രശ്നങ്ങളെ ചെറുക്കാൻ കട്ടന്‍കാപ്പി
നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത്…
Read More » - 4 December
ഗാംഗുലിയുടെ പ്രസിഡന്റ്സ് ഇലവനെ തകർത്ത് ജയ് ഷായുടെ സെക്രട്ടറി ഇലവൻ
മുംബൈ: ബിസിസിഐ പ്രസിഡന്റ്സ് ഇലവനെ തകർത്ത് ജയ് ഷായുടെ സെക്രട്ടറി ഇലവൻ. ഒരു റണ്‍സിനാണ് ജയ് ഷായുടെ ടീമിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ജയ് ഷായുടെ…
Read More » - 4 December
ചികിത്സാ ധനസഹായങ്ങളുടെ പേരില്‍ നടത്തുന്ന പണപ്പിരിവുകൾ നിയന്ത്രിക്കണം: എഐവൈഎഫ്
തിരുവനന്തപുരം : ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരിലുള്ള പണപ്പിരിവുകൾ നിയന്ത്രിക്കണമെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫ്. ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും എഐവൈഎഫ് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.…
Read More » - 4 December
കാരവാന് പദ്ധതിക്ക് ഉണര്‍വേകാന്‍ ലക്സ് ക്യാമ്പര്‍വാന്‍: കാടും മലയും താണ്ടി കാരവാനില്‍ യാത്രയും താമസവും
തിരുവനന്തപുരം: സംസ്ഥാനത്തെ കാരവാന് പദ്ധതിക്ക് ഉണര്‍വേകാന്‍ ലക്സ് ക്യാമ്പര്‍വാന്‍ എത്തി. കര്‍ണാടക ആസ്ഥാനമായ ഹോളിഡെയ്സ് ഇന്ത്യ പ്രൈവറ്റാണ് ലക്സ് ക്യാമ്പര്‍വാന്‍ തലസ്ഥാനത്ത് എത്തിച്ചത്. വകുപ്പ് മന്ത്രി പി.എ…
Read More » - 4 December
ഹിന്ദു ന്യൂനപക്ഷങ്ങളുടെ പ്രതിസന്ധികൾ വിവരിച്ച് നിത്യാനന്ദയുടെ കൈലാസ രാജ്യ പ്രതിനിധി യു എന്നിൽ
ന്യൂഡൽഹി: സ്വന്തമായൊരു രാജ്യം, അവിടത്തെ അധിപൻ. ഇതാണ് ഇന്ത്യയിൽ നിന്നും പലായനം ചെയ്ത നിത്യാനന്ദയുടെ ഇപ്പോഴത്തെ അവസ്ഥ.രാജ്യം വിട്ടതോടെ സ്വന്തമായൊരു ദ്വീപുവാങ്ങി താമസിക്കുകയാണെന്നാണ് നിത്യാനന്ദ ലോകത്തെ അറിയിച്ചത്…
Read More » - 4 December
പ്രമേഹം തടയാൻ മഞ്ഞള്പാല്..!
ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ ഗുണങ്ങള്‍ ചെറുതൊന്നുമല്ല.…
Read More » - 4 December
പെരിയ ഇരട്ടക്കൊലപാതകം: സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെ 24 പ്രതികള്‍, കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം മുന്‍ എംഎല്‍എ ഉള്‍പ്പെടെ 24 പ്രതികള്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ഉദുമ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ…
Read More » - 4 December
‘മഴയാണ് റോഡ് പണിക്ക് തടസമെന്ന വാദം ജനങ്ങൾ അറിയേണ്ട കാര്യമില്ല’: മന്ത്രിയുടെ സാന്നിധ്യത്തിൽ വിമർശനവുമായി ജയസൂര്യ
തിരുവനന്തപുരം : റോഡുകളിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് കരാറുകാരനെതിരെ കേസ് എടുക്കണമെന്ന് നടൻ ജയസൂര്യ. പല ഭാഗങ്ങളിലും വളരെ മോശം റോഡുകളാണ് ഉള്ളത്. റോഡ് നികുതി അടയ്ക്കുന്ന…
Read More » - 4 December
നാണക്കേടിന്റെ റെക്കോഡില്‍ ധോണിക്കൊപ്പമെത്തി കോഹ്ലി
മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം റൺസെടുക്കാതെ പുറത്തായ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മുന്‍ നായകന് ധോണിയുടെ നാണക്കേടിന്റെ റെക്കോഡിനൊപ്പം. ഒരു കലണ്ടര്‍ വര്‍ഷം…
Read More » - 4 December
നെഗറ്റീവ് പബ്ലിസിറ്റി തുണയായി:ചിത്രാനന്ദമയിയുടെ ഭക്തരുടെ എണ്ണത്തിൽ വൻവർധനവ്, പൂർവാശ്രമത്തിലെ ചിത്രകല ഇനി കോടികൾകൊയ്യും
തിരുവനന്തപുരം: ട്രോളും വിമർശനങ്ങളുമെല്ലാം ചിത്രകലയ്ക്ക് തുണയായി. തിരുവനന്തപുരത്തെ ആൾദൈവത്തെ ട്രോളി സൈബർ ലോകം ആഘോഷിച്ചപ്പോൾ ചിത്രാനന്ദമയിയെ കാണാൻ വരുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവ്. നെഗറ്റീവ് പബ്ലിസിറ്റി…
Read More »