YouthLatest NewsMenNewsWomenLife Style

മുടികൊഴിച്ചില്‍ തടയാന്‍!

പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചില്‍. മാത്രമല്ല, മുടിയുടെ അളവും ഭംഗിയുമെല്ലാം കുറയ്ക്കുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ഇതിന് താരനടക്കമുള്ള പല കാരണങ്ങളും കാണാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ മുടിയെ സംരക്ഷിക്കാം.

➤ മുടികൊഴിച്ചില്‍ തടയാന്‍ ചികിത്സകളെ ആശ്രയിക്കേണ്ടതില്ല. അല്ലാതെ തന്നെ ചില നാട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ചു മുടികൊഴിച്ചില്‍ തടയാവുന്നതേയുള്ളൂ.

➤ വൃത്തിയില്ലാത്ത ചീപ്പ് മുടികൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാൽ വൃത്തിയുള്ള ചീപ്പ് ഉപയോഗിക്കുക.

➤ ഓയില്‍ മസാജ് മുടികൊഴിച്ചില്‍ നിയന്ത്രിയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ചു വെളിച്ചെണ്ണ ചൂടാക്കി തേച്ചാല്‍.

➤ മുട്ടവെള്ള തലയോടില്‍ തേച്ചു പിടിപ്പിച്ച് അല്‍പം കഴിയുമ്പോൾ കഴുകിക്കളയാം. ഇതുവഴി മുടികൊഴിച്ചില്‍ തടയാം.

➤ മുടിയില്‍ കളര്‍ ചെയ്യുന്നത് മുടികൊഴിച്ചില്‍ വർദ്ധിപ്പിക്കും. ഇതിലെ കെമിക്കലുകള്‍ തന്നെ കാരണം. ഇത് ചുരുക്കുക.

Read Also:- ഉത്സവകാലത്ത് പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ

➤ ഗ്രീന്‍ ടീ തയ്യാറാക്കി ഇതു തണുക്കുമ്പോൾ തലയില്‍ തേച്ചു പിടിപ്പിക്കാം.

➤ നെല്ലിക്കാനീര്, ചെറുനാരങ്ങാനീര്‌ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിക്കാം. ഇത് മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ നല്ലതാണ്.

➤ ഉലുവയരച്ചു തലയില്‍ തേയ്ക്കുന്നതും മുടി കൊഴിച്ചില്‍ ഒഴിവാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button